x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി മൂ​ന്നി​ന് കൊ​ടി​യേ​റും; ല​ക്ഷ​ദീ​പസ​മ​ർ​പ്പ​ണ​ത്തി​നു തി​രി​തെ​ളി​യി​ച്ച് ഭ​ക്ത​ർ


Published: April 27, 2026 06:07 AM IST | Updated: April 27, 2026 06:07 AM IST

പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച് കി​ഴ​ക്കു​മു​റി ദേ​ശ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ല​ക്ഷ​ദീ​പ സ​മ​ർ​പ്പ​ണം.

തി​രു​വി​ല്വാ​മ​ല: ദേ​ശ​ക്കാ​രു​ടെ പൂ​ര​ത്തി​ന് ദി​വ​സ​ങ്ങ​ൾ​മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. പ്ര​സി​ദ്ധ​മാ​യ പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​നു ഞാ​യ​റാ​ഴ്ച കൊ​ടി​യേ റും. ​രാ​ത്രി എ​ട്ടി​ന് പ​റ​ക്കോ​ട്ടു​കാ​വി​ൽ കൊ​ടി​യേ​റ്റം ന​ട​ക്കും.

പ്രൗ​ഡ​ഗം​ഭീ​ര​മാ​യ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ, നാ​ട​ൻ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, വെ​ടി​ക്കെ​ട്ട് എ​ന്നി​വ​യ്ക്ക് പേ​രു​കേ​ട്ട ഉ​ത്സ​വ​ത്തി​ന് ഉ​ത്സ​വ​ത്തി​ലെ പ​ങ്കാ ളി​ക​ളാ​യ പ​ടി​ഞ്ഞാ​റ്റു​മു​റി,കി​ഴ​ക്കു​മു​റി , പാ​മ്പാ​ടി ദേ​ശ​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി ലാ​ണ്.
താ​ല​പ്പൊ​ലി കൊ​ടി​യേ​റു​ന്ന​തോ​ടെ ത​ട്ട​കം ഉ​ത്സ​വ​ല​ഹ​രി​യി​ലാ​കും. പി​റ്റേ​ന്നു​മു​ത​ൽ ദേ​ശ​ങ്ങ​ളി​ൽ പ​റ​യെ​ടു​പ്പ് ആ​രം​ഭി​ക്കും. പൂ​ത​ൻ, തി​റ, വെ​ള്ളാ​ട്ട് , നാ​യാ​ടി​ക​ൾ തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ത്സ​വം അ​റി​യി​ച്ച് വീ​ടു​ക​ളി​ലെ​ത്തും. മേ​ട​മാ​സ​ത്തി​ലെ ഒ​ടു​വി​ല​ത്തെ ഞാ​യ​റാ​ഴ്ച​യാ​യ മേ​യ് 10 നാ​ണ് താ​ല​പ്പൊ​ലി ആ​ഘോ​ഷം.

പ​ക​ൽ എ​ഴു​ന്ന​ള്ളി​പ്പ് താ​ല​പ്പൊ​ലി അ​ണി​നി​ര​ക്കു​ന്ന​സ​മ​യ​ത്ത് മൂ​ന്നു ദേ​ശ​ക്കാ​രു​ടെ​യും കൂ​ട്ടി​യെ​ഴു ന്ന​ള്ളി​പ്പി​ൽ പ്ര​മു​ഖ വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പാ​ണ്ടി​മേ​ളം അ​ര​ങ്ങേ​റും.

താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ പ​റ​ക്കോ​ട്ടു​കാ​വി​ൽ കി​ഴ​ക്കു​മു​റി ദേ​ശം ഒ​രു​ക്കി​യ ല​ക്ഷ​ദീ​പ സ​മ​ർ​പ്പ​ണം ന​ട​ന്നു. സ​ന്ധ്യ​ക്ക് ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ നി​ര​വ​ധി ഭ​ക്ത​രെ​ത്തി. ചു​റ്റു​വി​ള​ക്ക്, നി​റ​മാ​ല, മേ​ളം, നാ​ദ​സ്വ​രം എ​ന്നി​വ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Tags : Parakottukkavu . nattuviehesham local news

Recent News

Corehub Up