x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാതാപിതാക്കളും ഗുരുവും ദൈ​വ​തു​ല്യ​ർ: മാ​ർ ആ​ല​പ്പാ​ട്ട്

വെബ് ഡെസ്ക്
Published: July 27, 2026 03:57 AM IST | Updated: July 27, 2026 03:57 AM IST

പ്ര​ഥ​മ ദിവ്യകാ​രു​ണ്യം സ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​നൊ​പ്പം.

കോ​യ​ന്പ​ത്തൂ​ർ: പി​താ​വ്, മാ​താ​വ്, ഗു​രു എ​ന്നി​വ​ർ ദൈ​വ​ത്തി​ന് തു​ല്യ​രാ​ണെ​ന്നും അ​വ​രെ കു​ഞ്ഞു​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും എ​ന്നാ​ലേ ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​ക്ക​നു​സ​രി​ച്ചു​ള്ള കു​ഞ്ഞു​ങ്ങ​ളാ​യി വ​ള​രാ​ൻ ക​ഴി​യു​ള്ളു​വെ​ന്നും രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്.

രൂ​പ​ത​യി​ൽ പ്ര​ഥ​മ ദിവ്യകാ​രു​ണ്യം സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ സം​ഗ​മം ഏ​യ്ഞ്ച​ൽ​സ് മീ​റ്റി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അദ്ദേഹം. മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ത്തി. രൂ​പ​താ കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​അ​മ​ൽ പാ​ലാ​ട്ടി, ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും മ​ത​അ​ധ്യാ​പ​ക​രും കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​അ​മ​ൽ പാ​ലാ​ട്ടി സ്വാ​ഗ​ത​വും ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ ആ​ശം​സ​യും പ​റ​ഞ്ഞു.

ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​ഖി​ൽ ചി​റ​യ​ത്ത്, രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ റോ​സ് ഉ​ഷ സി​എം​സി , ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക കാ​റ്റി​ക്കി​സം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലോ​റി​റ്റ എ​ഫ്സി​സി, ഫാ. ​സ​ച്ചി​ൻ ക​ല്ലി​ങ്ക​ൽ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Mar Alappatt

Recent News

Corehub Up