ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ ഡോ.എം.ജി. ശശിഭൂഷണ്‍ പ്രഭാഷണം നടത്തുന്നു.
പരുമല: ഉല്‍കൃഷ്ടങ്ങളായ ആത്മീയ ദര്‍ശനങ്ങള്‍ പകര്‍ന്ന ക്രാന്തദര്‍ശിയായിരുന്നു പരുമല തിരുമേനിയെന്ന് പ്രശസ്ത ചുമര് ചിത്രകലാകാരന്‍ ഡോ.എം.ജി. ശശിഭൂഷൺ. പരുമല അഴിപ്പുരയിലെ ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ആത്മീയതയുടെ വൈകാരികവും ധൈഷണികവുമായ തലങ്ങളെ സമന്വയിപ്പിച്ച് വിശ്വാസതീവ്രത ജീവിതത്തിലൂടെ പരുമല തിരുമേനി സാക്ഷ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പരുമല സെമിനാരി മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ഡോ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. ഡോ.ഏബ്രഹാം കോശി കുന്നുംപുറത്ത്, മാത്യു ഉമ്മന്‍ അരികുപുറം, മത്തായി ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Parumala Thirumeni Local News Pathanamthitta