x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​മ​ല തി​രു​മേ​നി സാ​മൂ​ഹി​ക സ​മ​ത്വ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ണ്ട വി​ശു​ദ്ധ​ന്‍: മേ​ധാ പ​ട്ക​ര്‍


Published: November 3, 2025 03:16 AM IST | Updated: November 3, 2025 03:16 AM IST

തീ​ർ​ഥാ​ട​ന വാ​രാ​ഘോ​ഷ സ​മാ​പ​ന​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക മേ​ധാ പ​ട്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

മാ​ന്നാ​ർ: സാ​മൂ​ഹി​ക സ​മ​ത്വ​ത്തി​നും സ​മാ​ധാ​ന​ത്തി​നും നീ​തി​ക്കും വേ​ണ്ടി യ​ത്‌​നി​ച്ച വി​ശു​ദ്ധ​നാ​യി​രു​ന്നു പ​രു​മ​ല തി​രു​മേ​നി​യെ​ന്ന് പ​രി​സ്ഥി​തി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക മേ​ധാ പ​ട്ക​ര്‍. പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാം ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തീ​ര്‍​ഥാ​ട​ന​വാ​രാ​ഘോ​ഷം സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യസ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​വ​ര്‍. സു​സ്ഥി​ര വി​ക​സ​ന​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ല​ഹ​രി​മു​ക്ത സ​മൂ​ഹ​ത്തി​നു​മാ​യി ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്.

ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​രും കാ​ല​ഘ​ട്ട​ത്തി​ല്‍ പ​രി​സ്ഥി​തി സ​ന്തു​ല​നാ​വ​സ്ഥ​യെ ത​ക​ര്‍​ക്കും. ഭൂ​മി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെയും നി​ല​നി​ല്പി​നാ​യി യു​വാ​ക്ക​ളും സ്ത്രീ​ക​ളും ശ​ക്ത​മാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടു​ക​ള്‍ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും മേ​ധാ പ​ട്ക​ര്‍ പ​റ​ഞ്ഞു.

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ തീ​ർ​ഥാ​ട​ന വാ​രാ​ഘോ​ഷ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ര്‍​ഥാട​ന​ത്തി​ന്‍റെ ശാ​ന്ത​തീ​രം ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച പി​താ​വാ​യി​രു​ന്നു പ​രു​മ​ല തി​രു​മേ​നി യെന്നു ബാ​വാ പ​റ​ഞ്ഞു. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ത്യോ​പ്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഗു​റെ​ജ് ആ​ര്‍​ച്ച് ബി​ഷ​പ് ആ​ബൂ​നെ മ​ല്‍​ക്കി​സ​ദേ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ.​ തോ​മ​സ് വ​ര്‍​ഗീ​സ് അ​മ​യി​ല്‍, അ​ത്മാ​യ ട്ര​സ്റ്റി റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ ഫാ.​ എ​ല്‍​ദോ​സ് ഏ​ലി​യാ​സ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി​യം​ഗം മ​ത്താ​യി ടി. ​വ​ര്‍​ഗീ​സ്, പ​രു​മ​ല സെ​മി​നാ​രി കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ മാ​ത്യു ഉ​മ്മ​ന്‍ അ​രി​കു​പു​റം, പി.​എ. ജോ​സ് പു​ത്ത​ന്‍​പു​ര​യി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Parumala Thirumeni Local News Pathanamthitta Nattuvishesham

Recent News

Corehub Up