x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്നി​ധാ​ന​ത്ത്‌ പൊ​ലി​സി​ന്‍റെ പു​തി​യ ബാ​ച്ച് ചു​മ​ത​ല​യേ​റ്റു

വെബ് ഡെസ്ക്
Published: November 25, 2026 10:57 PM IST | Updated: November 25, 2026 10:59 PM IST

ര​ണ്ടാ​മ​ത്തെ പൊ​ലി​സ് ബാ​ച്ച് ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ.

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തെ ര​ണ്ടാ​മ​ത്തെ പൊ​ലി​സ് ബാ​ച്ച് ഇ​ന്ന​ലെ സ​ന്നി​ധാ​ന​ത്ത് ചു​മ​ത​ല​യേ​റ്റു. ന​ട​പ്പ​ന്ത​ലി​ലെ ശ്രീ​ശാ​സ്താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ന്നി​ധാ​നം സ്‌​പെ​ഷ്യ​ൽ ഓ​ഫി​സ​ർ (എ​സ്ഒ) ജി. ​ജ​യ​ദേ​വ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

1544 പൊ​ലി​സു​കാ​രാ​ണ് ബി-​ഫേ​സി​ലു​ള്ള​ത്. ഇ​വ​രെ 18ാം പ​ടി​യി​ലും സോ​പാ​ന​ത്തും ന​ട​പ്പ​ന്ത​ലി​ലും മാ​ളി​ക​പ്പു​റ​ത്തും മ​റ്റു​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗി​നു​മാ​യും നി​യോ​ഗി​ക്കും. ചു​മ​ത​ല പൂ​ർ​ത്തി​യാ​ക്കി​യ എ-​ഫേ​സി​ലെ പൊ​ലി​സു​കാ​ർ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ല​യി​റ​ങ്ങി. ഇ​തി​ൽ 11 ഡി​വൈ​എ​സ്പി​മാ​രും 33 ഇ​ൻ​സ്‌​പെ​ക്‌​ട​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. പു​തി​യ ആ​ളു​ക​ൾ ഇ​വ​രു​ടെ കൂ​ടെ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ജോ​ലി ചെ​യ്ത​ശേ​ഷ​മാ​ണ് ചാ​ർ​ജ് കൈ​മാ​റി​യ​ത്.
പ​രി​പാ​ടി​യി​ൽ അ​ടു​ത്ത മ​ണ്ഡ​ല മ​ക​ര​മാ​സ കാ​ല​ത്തി​നു മു​ന്പ് സേ​ന​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന 28 പൊ​ലി​സു​കാ​രെ സ്‌​പെ​ഷ്യ​ൽ ഓ​ഫി​സ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. എ​എ​സ്ഒ വി.​എ​സ്. ദി​ന​രാ​ജ് ഉ​ൾ​പ്പടെ​യു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

ഭ​ക്ത​ർ​ക്ക് സു​ഖ​ദ​ർ​ശ​നം സാ​ധ്യ​മാ​ക​ണം: സ്പെ​ഷ്യ​ൽ ഓ​ഫി​സ​ർ

ശ​ബ​രി​മ​ല: മ​ണ്ഡ​ലം മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സം​തൃ​പ്ത​മാ​യ ദ​ർ​ശ​നം സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ന്നി​ധാ​നം ‌പൊ​ലി​സ് സ്പെ​ഷ്യ​ൽ ഓ​ഫിസ​ർ ജി. ​ജ​യ​ദേ​വ്.

എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ ദി​വ​സേ​ന സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ്പ​ന്ത​ലി​ലും പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴെ​യും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ത്ത​തി​നു കാ​ര​ണം കൃ​ത്യ​മാ​യ ഏ​കോ​പ​ന​വും വെ​ർ​ച്വ​ൽ ക്യൂ​വി​ലൂ​ടെ​യു​ള്ള അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​വു​മാ​ണെ​ന്ന് സ്പെ​ഷ്യ​ൽ ഓ​ഫിസ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തി​യാ​ലും ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സേ​ന സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​നെ​ട്ടാം​പ​ടി​യി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പൊ​ലി​സു​കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത് സോ​പാ​ന​ത്തി​ലും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട മു​ൻ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കൂ​ടി​യാ​യ സ്പെ​ഷ്യ​ൽ ഓ​ഫിസ​ർ മ​ണ്ഡ​ല കാ​ല​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ദ്യ ബാ​ച്ചി​ന്‍റെ സേ​വ​നം വി​ല​യി​രു​ത്തി. ഭ​ക്ത​ർ​ക്ക് പ​രാ​തിര​ഹി​ത​മാ​യ തീ​ർ​ഥാ​ട​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മെ​ന്ന് എ​സ്ഒ പ​റ​ഞ്ഞു.

 വ​ഴി​യി​ൽ കു​ടു​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ര​ക്ഷ​യാ​യി ശ​ബ​രി പോ​ർ​ട്ട​ൽ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ങ്ങി​യ ശ​ബ​രി പോ​ർ​ട്ട​ലി​ൽ (https://sabari portaldcpta.in) ഇ​ത്ത​വ​ണ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​പ്പെ​ടാ​നു​ള്ള സം​വി​ധാ​നംകൂ​ടി ഒ​രു​ക്കി​യ​തോ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നകരം.

മ​ക​ര മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങി​യ​ശേ​ഷ​മു​ള്ള ഒ​ന്പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ 458 പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ൽ 452ഉം ​മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ഹ​രി​ച്ചു. ഇ​തി​ൽ 444 എ​ണ്ണം ബ്രേ​ക്ക്ഡൗ​ൺ സം​ബ​ന്ധി​ച്ച് സ​ഹാ​യം തേ​ടി​യ​വ​യും 14 എ​ണ്ണം അ​പ​ക​ട​ത്തേ തു​ട​ർ​ന്ന് സ​ഹാ​യം തേ​ടി​യ​വ​യു​മാ​ണ്. കു​മ​ളി മു​ത​ൽ പ​മ്പ വ​രെ​യു​ള്ള റോ​ഡു​ക​ളി​ലെ വാ​ഹ​ന സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ശ​ബ​രി പോ​ർ​ട്ട​ലി​ലെ public grievance ലി​ങ്കി​ൽ പ​രാ​തി​പ്പെ​ടു​ന്ന​തോ​ടെ എം​വി​ഡി ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കും.

“അ​സ​മ​യ​ത്ത് റോ​ഡു​ക​ളി​ൽ പെ​ട്ടു​പോ​കു​ന്ന തീ​ർ​ഥാ​ട​ക​രി​ൽ പ​ല​ർ​ക്കും എ​വി​ടെ​യാ​ണ് കു​ടു​ങ്ങി​പ്പോ​യ​തെ​ന്ന് പോ​ലും അ​റി​വു​ണ്ടാ​കി​ല്ല. പോ​ർ​ട്ട​ലി​ൽ ക​യ​റി വാ​ട്സ്ആ​പ്പ് ന​മ്പ​ർ സ​ഹി​തം പ​രാ​തി ന​ൽ​കു​ന്ന​തോ​ടെ അ​വ​രു​ടെ ലൊ​ക്കേ​ഷ​ൻ ഞ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നു. വാ​ഹ​ന​ത്തി​ന് സം​ഭ​വി​ച്ച ത​ക​രാ​റ്, ഏ​ത് വാ​ഹ​ന​മാ​ണ്, വാ​ഹ​ന​ത്തി​ന്‍റെ ത​ക​രാ​ർ സം​ഭ​വി​ച്ച ഭാ​ഗ​ത്തെ ചി​ത്രം എ​ന്നി​വ കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ എ​ന്താ​ണ് ത​ക​രാ​ർ എ​ന്ന് ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കും. ഉ​ട​ൻ സ്ഥ​ല​ത്തേ​ക്ക് സ​ർ​വീ​സി​ന് ആ​ളെ ല​ഭ്യ​മാ​ക്കും. ഇ​തി​ന്‍റെ പ​ണം സ​ഹാ​യം തേ​ടി​യ ആ​ൾ ത​ന്നെ ന​ൽ​ക​ണം. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം വ​ലി​ച്ചു​കൊ​ണ്ടു​പോ​കേ​ണ്ട സ്ഥി​തി​യാ​ണെ​ങ്കി​ൽ ആ ​രീ​തി​യി​ൽ സ​ഹാ​യം ചെ​യ്യു​ം.” ഇ​ല​വു​ങ്ക​ൽ ക​ൺ​ട്രോ​ൾ റൂ​മി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്‌​ട​ർ എം. ​പ്രേം​ജി​ത്ത് വി​ശ​ദീ​ക​രി​ച്ചു.

സ്ഥ​ല​മോ ഭാ​ഷ​യോ അ​റി​യാ​ത്ത ഇ​ത്ത​ര​സം​സ്ഥാ​ന​ത്ത് നി​ന്ന് വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​ണ് പോ​ർ​ട്ട​ൽ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്.

ഗ​താ​ഗ​ത സം​ബ​ന്ധ​മാ​യ​ത് അ​ല്ലാ​തെ ശ​ബ​രി​മ​ല​യി​ലെ ഭ​ക്ഷ​ണം, വൃ​ത്തി ഉ​ൾ​പ്പടെ​യു​ള്ള​വ സം​ബ​ന്ധി​ച്ചും ഭ​ക്ത​ർ​ക്ക് പോ​ർ​ട്ട​ൽ വ​ഴി പ​രാ​തി​പ്പെ​ടാം. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പ​രാ​തി​ക്കാ​ര​ന് വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ ടോ​ക്ക​ൺ ന​മ്പ​ർ ല​ഭി​ക്കും. ടോ​ക്ക​ൺ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് വാ​ട്സ്ആ​പ്പ് ചാ​റ്റ്ബോ​ട്ടി​ൽ പ​രാ​തി ത​ത്സ​മ​യം ട്രാ​ക്ക് ചെ​യ്യാ​നും ക​ഴി​യും. പോ​ർ​ട്ട​ലി​ൽ പൊ​ലി​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, ആ​രോ​ഗ്യം, റ​വ​ന്യു തു​ട​ങ്ങി എ​ല്ലാ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ലോ​ഗി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​മ​യ​വും അ​റി​യാം

ശ​ബ​രി​മ​ല: കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി ഏ​കോ​പി​പ്പി​ച്ച​താ​ണ് ഇ​ത്ത​വ​ണ പോ​ർ​ട്ട​ലി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ​മ്പ​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് സ​മ​യം പോ​ർ​ട്ട​ൽ വ​ഴി അ​റി​യാം. ശ​ബ​രി​മ​ല​യി​ൽ ഒ​രു മ​ര​ണം ന​ട​ന്നാ​ൽ ഫീ​ഡ് ചെ​യ്യ​പ്പെ​ടു​ന്ന വി​വ​രം ത​ത്സ​മ​യം ഓ​ട്ടോ​മേ​റ്റ​ഡ് ആ​യി ജി​ല്ലാ ക​ള​ക്‌​ട​ർ, ശ​ബ​രി​മ​ല എ​ഡി​എം ഉ​ൾ​പ്പടെ​യു​ള്ള​വ​ർ​ക്ക് മെ​യി​ലി​ൽ ല​ഭി​ക്കും.

പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​നി​യ​ർ സൂ​പ്ര​ണ്ട് അ​ജി​ത് ശ്രീ​നി​വാ​സ്, ലാ​ൻ​ഡ് റ​വ​ന്യു ക​മ്മി​ഷ​ണ​റേ​റ്റി​ലെ റ​വ​ന്യു ഇ​ൻ​സ്‌​പെ​ക്‌​ട​ർ ബി. ​യ​ഗേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ച​ത്. ശ​ബ​രി​മ​ല​യു​ടെ ച​രി​ത്രം മു​ത​ൽ സ​ന്നി​ധാ​ന​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ വി​വ​ര​ങ്ങ​ൾ​വ​രെ റി​യ​ൽ ടൈ​മാ​യി പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. ഇ​ത്ത​വ​ണ സീ​സ​ൺ തു​ട​ങ്ങി​യ​ശേ​ഷം 20 ല​ക്ഷം പേ​ർ പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ച്ചു.

Tags : New batch of police takes charge at Sannidhanam Sannidhanam NattuVishesham DistrictNews

Recent News

Corehub Up