നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി മരിക്കാനിടയായ സംഭവത്തിൽ രോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ കുത്തിയിരുന്നു പ്രതിഷേ
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു. ചികിത്സ വൈകിയതിലാണെന്ന് ആരോപണം. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. ആരോപണ വിധേയനായ സെക്യൂരിറ്റി ഗാര്‍ഡിനെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി.
നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനു സമീപം കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാ (52) ണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രാജേഷ് നെഞ്ചുവേദനയോടെ എത്തി. അയല്‍വാസി ഓട്ടോറിക്ഷയില്‍ എത്തിച്ച രാജേഷിനോട് ഒപി ടിക്കറ്റില്ലാതെ ഡോക്ടറെ കാണാനാകില്ലെന്നു പറഞ്ഞു തടഞ്ഞുവെ ന്നാണ് ആക്ഷേപം.
പ്രാഥമിക പരിശോധനയ്ക്കു പോലും വിധേയനാക്കാതെ ക്യൂവില്‍ നില്ക്കാന് നിര്‍ദേശം ലഭിച്ച രാജേ ഷ് പിന്നീട് ഇസിജി മുറിക്കു പുറത്തിരുന്ന കസേരയില്‍നിന്നും കുഴഞ്ഞു വീണതിനു ശേഷമാണ് അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റിയത്.
രോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും വിവരം അറിഞ്ഞ് ആശുപത്രിയിലെത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു മരണ കാരണമെന്ന് ആരോപിച്ച ബന്ധുക്കള്‍ സംഭവത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രി പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.
നെഞ്ചു വേദനയുമായി എത്തിയ രോഗിയെ പരിശോധിച്ചെന്നും ഇസിജിയില്‍ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കണ്ടുവെന്നും ഫസ്റ്റ് എയ്ഡ് ആയുള്ളതെല്ലാം നല്‍കിയെന്നും റഫര്‍ ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.