പ്രതീകാത്മക ചിത്രം
കൊച്ചി: കളിപ്പാട്ടത്തിലെ മുത്ത് അബദ്ധത്തില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ശ്വസിച്ചപ്പോഴാണ് ഫോര്‍ട്ട്കൊച്ചി സ്വദേശികളുടെ രണ്ടര വയസുകാരി മകളുടെ ഉള്ളിലേക്ക് മുത്ത് കടന്നത്. ഗുരുതരാവസ്ഥയിലേക്ക് നീങ്ങാനുള്ള സാഹചര്യം മനസിലാക്കിയ ഡോക്ടര്‍മാര്‍ അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ മുത്ത് പുറത്തെടുക്കുകയായിരുന്നു.
പുറമെനിന്നുള്ള വസ്തുക്കള്‍ ശ്വാസനാളത്തില്‍ കുടുങ്ങുന്നത് അടിയന്തര ചികിത്സ ആവശ്യമായ ഗുരുതര സാഹചര്യമാണെന്ന് ഡോ. ഹരി ലക്ഷ്മണന് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍, അടിയന്തിര പ്രാഥമിക ശുശ്രൂഷ നല്‍കണം. അഞ്ചു തവണ പുറംഭാഗത്ത് തട്ടുകയും തുടര്‍ന്ന് അഞ്ച് തവണ വയറില്‍ സമ്മര്‍ദം നല്‍കുകയും ചെയ്യാം. ഇത് ഫലപ്രദമാകുന്നില്ലെങ്കില്‍ ഉടന്‍ പീഡിയാട്രിക് ബ്രോങ്കോസ്കോപ്പി സൗകര്യമുളള ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കണം. സമയബന്ധിതമായ ഇടപെടലും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ചികിത്സയ്ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags : Nattuvishesham Local News Pearl stuck child