x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​ലു​ള്ള ഓ​ട​യി​ൽ വീ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്


Published: June 9, 2026 04:21 AM IST | Updated: June 9, 2026 04:21 AM IST

അ​ടൂ​ർ: ടൗ​ൺ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഏ​നാ​ത്തെ ഓ​ട നി​ർ​മാ​ണ​ത്തി​ന്‍റെ പ​രാ​തി​ക​ൾ തീ​രു​ന്നി​ല്ല. ഓ​ട പ​ണി ക​ഴി​ഞ്ഞി​ട​ത്തും വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​വു​മാ​യി​ട്ടി​ല്ല. വെ​ള്ള​ക്കെ​ട്ട് കാ​ര​ണം മ​ണ്ണ​ടി റോ​ഡി​ൽ ഓ​ട നി​ർ​മാ​ണ​ത്തി​ന് ശേ​ഷ​വും വ​ശം കു​ത്തി ഇ​ള​ക്കി ചാ​ല് നി​ർ​മി​ക്കേ​ണ്ടി വ​ന്നു. ഓ​ട നി​ർ​മാ​ണം തു​ട​ങ്ങി​യ സ​മ​യം മു​ത​ൽ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും വി​വി​ധ പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഓ​ട​യി​ൽ വീ​ണ് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു.

ക​ടി​ക അ​യ​ണി​വി​ള വീ​ട്ടി​ൽ ബി​ജു (47)നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ഴ​യ എം​സി റോ​ഡി​ൽ സൊ​സൈ​റ്റി പ​ടി​ക്കും പ​ഴ​യ ച​ന്ത​യ്ക്ക് മ​ധ്യേ ഉ​പ​റോ​ഡ് ചേ​രു​ന്ന ഭാ​ഗ​ത്ത് ന​ട​പ്പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്നു വ​രു​മ്പോ​ൾ ഇ​രു​ട്ട​ത്ത് ഓ​ട കാ​ണാ​തെ കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ന​ട​പ്പാ​ത​യു​ടെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. സ്ലാ​ബ് ഇ​ടാ​ത്ത ഭാ​ഗ​ത്തും പ​ണി ന​ട​ക്കു​ന്നി​ട​ത്തും കാ​ര്യ​മാ​യ മു​ന്ന​റി​യി​പ്പ് സൂ​ച​ന​ക​ങ്ങ​ൾ വെ​യ്ക്കാ​ത്ത​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് ബി​ജു പ​റ​ഞ്ഞു.

ഇ​ട​തു കാ​ൽ​മു​ട്ടി​നു താ​ഴെ​യാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags :

Recent News

Corehub Up