x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ആ​വേ​ശ​വു​മാ​യി പെനാൽറ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം


Published: June 22, 2026 12:10 AM IST | Updated: June 22, 2026 12:10 AM IST

കു​റ​വി​ല​ങ്ങാ​ട്: ലോ​ക​ക​പ്പ് ആ​വേ​ശ​വു​മാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി. 88 ടീ​മു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ട​വ​ക കാ​യി​ക ക​രു​ത്ത് അ​റി​യി​ച്ച​ത്. ദേ​വ​മാ​താ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​ർ ഫ്ല​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം.

പാ​ലാ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് ഓ​ലാ​യ​ത്തി​ൽ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ച്ച്പ്രീ​സ്റ്റ് ഡോ. ​ഫാ. തോ​മ​സ് മേ​നാ​ച്ചേ​രി, കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്‌​ട​ർ ഫാ. ​മൈ​ക്കി​ൾ ചാ​ത്ത​ൻ കു​ന്നേ​ൽ, സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ചൂ​ര​ക്ക​ൽ, ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ, കു​ടും​ബ കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ ബോ​ബി​ച്ച​ൻ നി​ധീ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സോ​ൺ ലീ​ഡ​ർ​മാ​രാ​യ ഷൈ​ജു പാ​വു​ത്തി​യേ​ൽ, ജി​യോ ക​രി​കു​ളം, ജോ​സ് മ​ണ​ക്കാ​ട്ട്, സ​ണ്ണി വെ​ട്ടി​ക്കാ​ട്ട്, സോ​ൺ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ളി ടോ​മി എ​ണ്ണം​പ്രാ​യി​ൽ, ഷൈ​നി സാ​ബു മ​ഞ്ഞ​പ്പ​ള്ളി​ൽ, സ്മി​ത ഷി​ജു പു​തി​യി​ടം, ആ​ശാ വി​ക്‌​ട​ർ കു​ന്നു​മ​ല ,സി​റി​ൽ കൊ​ച്ചു​മാ​ങ്കൂ​ട്ടം, സു​നി​ൽ പീ​റ്റ​ർ, ബെ​ന്നി കൊ​ച്ചു​കി​ഴ​ക്കേ​ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : nattu vishesham Penalty shootout World Cup

Recent News

Corehub Up