കല്‍പ്പറ്റ: സര്‍വീസ് പെന്ഷന് വ്യവസ്ഥകള്‍ തകര്‍ക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പെന്ഷന് വാലിഡേഷന്‍ നിയമം പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. നാരായണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
"ലേബര്‍ കോഡുകളും പെന്ഷന് വാലിഡേഷന്‍ നിയമവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഐപ്സോ ജില്ലാ പ്രസിഡന്റ് എസ്. അജയകുമാര്‍ പ്രഭാഷണം നടത്തി.
പെന്ഷന് വാലിഡേഷന്‍, പിഎഫ്ആര്‍ഡിഎ നിയമങ്ങള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്എസ്പിയു ഇന്ത്യന്‍ പ്രസിഡന്റിന് സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയിലേക്ക് ജില്ലയില്‍നിന്നു സമാഹരിച്ച ഒപ്പുകള്‍ സി. അപ്പുക്കുട്ടിക്ക് ജില്ലാ രക്ഷാധികാരി പി.പി. ഗോപാലകൃഷ്ണന് കൈമാറി. ജില്ലാ സെക്രട്ടറി എം.ജി. രാജന് ട്രഷറര്‍ ഇ.കെ. ജയരാജന് എന്നിവർ സംസാരിച്ചു.
Tags : Pension Validation