x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി മ​ന്ത്രി​യു​ടെ ഓ​ഫീസി​ലേ​ക്ക് ജ​ന​കീ​യ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ മാ​ർ​ച്ച് നാ​ലി​ന്

വെബ് ഡെസ്ക്
Published: August 25, 2026 02:00 AM IST | Updated: August 25, 2026 02:00 AM IST

സം​യു​ക്ത​യോ​ഗം ക​ൽ​പ്പ​റ്റ​യി​ൽ കു​ന്ന​ത്ത് അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യ്ക്ക​ടു​ത്ത് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​വി​ലെ 11ന് ​കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ ക​ൽ​പ്പ​റ്റ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​കീ​യ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു.

മ​ട​ക്കി​മ​ല​യി​ൽ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥി​ര നി​ർ​മാ​ണം ന​ട​ത്താ​തി​രി​ക്കു​ന്ന​തി​ന് ത​ത്പ​ര ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. മ​ട​ക്കി​മ​ല​യി​ൽ സ്ഥാ​പി​ക്കേ​ണ്ടി​യി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് മാ​റ്റി​യ മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി വി​ജ​യി​ച്ച​വ​രാ​ണ് നി​ല​വി​ലെ ക​ൽ​പ്പ​റ്റ, ബ​ത്തേ​രി എം​എ​ൽ​എ​മാ​ർ. എ​ന്നാ​ൽ ഇ​വ​ർ ഇ​പ്പോ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്വ​പ്ന പ​ദ്ധ​തി ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. മ​ട​ക്കി​മ​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്പോ​ൾ "ജി​ന​ച​ന്ദ്ര മെ​മ്മോ​റി​യ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്’ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്ന ച​ന്ദ്ര​പ്ര​ഭ ട്ര​സ്റ്റി​ന്‍റെ ആ​വ​ശ്യ​വും മു​ൻ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ക​രാ​റും സം​ര​ക്ഷി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​ന്ന​ത്ത് അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​പി. യെ​ൽ​ദോ, സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ൽ​ദാ​സ്, ഡോ. ​എം. ബാ​ല​കൃ​ഷ്ണ​ൻ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ജോ​ണി പാ​റ്റാ​നി, കെ.​വി. പ്ര​കാ​ശ്, എ​ൻ. യാ​സി​ൻ, ടി. ​മ​ണി, യാ​ഷി​ൻ അ​മ​ർ, കെ.​കെ.​എ​സ്. നാ​യ​ർ, പി.​എം. ഉ​ദ​യ​കു​മാ​ർ, പി.​എ​ൻ. രാ​ജ​ൻ, എ​ച്ച്. സു​ജാ​ത, വി​ജ​യ​ൻ പ​ന​മ​രം, ടി. ​ശ​ശീ​ന്ദ്ര​ൻ, മോ​ഹ​ൻ താ​ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ളി​ത് മ​ഹ​ൽ പ​രി​സ​ര​ത്ത് മാ​ർ​ച്ച് സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എ.​പി. അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി കൈ​താ​രം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്നും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up