x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി: പ്ര​വ​ർ​ത്ത​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്ന്


Published: July 9, 2026 06:04 AM IST | Updated: July 9, 2026 06:04 AM IST

പേ​രാ​മ്പ്ര: മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്ര​യ​മാ​യ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ദൈ​നം ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ്. ഭ​ര​ണ സ​മി​തി ശ്ര​മി​ക്കു​ന്ന​താ​യി എ​ൽ​ഡി​എ​ഫ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. ബാ​ബു, യു. ​അ​നി​ത, കെ.​സി. ഗാ​ന, സി. ​ബി​ജു, അ​ഡ്വ. ആ​ദി​ത്യ സു​കു​മാ​ര​ൻ, കെ.​വി. അ​നു​രാ​ഗ്, പി.​പി. സെ​മീ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ​ആ​രോ​പി​ച്ചു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഏ​റെ​ക്കാ​ല​മാ​യി ജോ​ലി​ചെ​യ്യു​ന്ന താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​ക എ​ന്ന ഒ​രൊ​റ്റ അ​ജ​ണ്ട മാ​ത്ര​മാ​ണ് നി​ല​വി​ലെ ഭ​ര​ണ സ​മി​തി​ക്കു​ള്ള​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി വ​സ്തു​താ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്താ​ണ് ആ​ശു​പ​ത്രി​യി​ൽ ഇ​സി​ജി., എ​ക്സ്-​റേ, ഫാ​ർ​മ​സി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. ഇ​തി​നാ​യി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​ത് പ​ത്ര​പ്പ​ര​സ്യം ന​ൽ​കി, സു​താ​ര്യ​മാ​യ ഇ​ന്‍റ​ർ​വ്യൂ​വി​ലൂ​ടെ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ നി​ന്നാ​ണ്. ഇ​ത് എ​ച്ച്എം​സി. ബോ​ർ​ഡ് യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച​ചെ​യ്ത് തീ​രു​മാ​നി​ച്ച​താ​ണ്.

നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഓ​ഡി​റ്റ് വി​ഭാ​ഗം ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ എ​ച്ച്എം​സി. ച​ർ​ച്ച ചെ​യ്യു​ക​യും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട​വ​രെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം എ​ച്ച്എം​സി. അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം അ​റി​യാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, നി​ല​വി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ എ​ടു​ത്ത തീ​രു​മാ​നം എ​ച്ച്എ.​സി. ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് 65 വ​യ​സു​വ​രെ ജോ​ലി തു​ട​രാം. യാ​തൊ​രു നോ​ട്ടീ​സും ന​ൽ​കാ​തെ​യാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്നും ആ​രോ​പി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up