x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ്


Published: June 9, 2026 07:38 AM IST | Updated: June 9, 2026 07:38 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന സെ​ക്ര​ട്ട​റി നാ​സ​ർ കാ​രാ​ട​ൻ, ബ്രാ​ഞ്ച് മാ​നേ​ജ​ർ വി.​ബാ​ബു​രാ​ജ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാ​ത്ര​യ​യ​പ്പ് യോ​ഗം റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പൂ​ച്ചെ​ണ്ട് ന​ൽ​കു​ക​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​അ​ബ്ദു​ൾ ഹ​മീ​ദ് പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചെ​യ്തു. ബാ​ങ്കി​ന്‍റെ മെ​മെ​ന്‍റോ മ​ന്ത്രി ന​ൽ​കി. ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ന​ട​ൻ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, കോ​ഴി​ക്കോ​ട് എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സി.​എ​ൻ. വി​ജ​യ​കൃ​ഷ്ണ​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ്, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ്, പാ​ല​ക്കാ​ട് മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി. രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി. ​സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Cooperative Bank

Recent News

Corehub Up