കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ സോഷ്യൽ കൺസേൺസ് കമ്മീഷനും ബോധിഗ്രാമും സംയുക്തമായി സംഘടിപ്പിച്ച ജനകീയ സദസ് ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്
അടൂർ: തെരുവുനായകളുടെയും കാട്ടുപന്നികളുടെയും വർധിച്ചുവരുന്ന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനകീയ സദസ് ആവശ്യപ്പെട്ടു. കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ സോഷ്യൽ കൺസേൺസ് കമ്മീഷന്റെയും അടൂർ ബോധിഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു സദസ്.
കെസിസി പത്തനംതിട്ട ജില്ലാ സോഷ്യൽ കൺസേൺസ് കമ്മീഷൻ ചെയർമാൻ ജോൺ സാമുവേൽ തയ്യിൽ അധ്യക്ഷത വഹിച്ചു. കെസിസി ജില്ലാ പ്രസിഡന്റ് ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ജെ.എസ്. അടൂർ വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തി.
തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം മൂലം പൊതുജനങ്ങളും കർഷകരും നേരിടുന്ന ദുരിതങ്ങൾ സദസിൽ വിശദമായി ചർച്ച ചെയ്തു. പ്രശ്നത്തിന് പ്രായോഗികവും ശാശ്വതവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് ശിപാര്‍ശകളും നിർദേശങ്ങളും സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഷെല്ലി ബേബി, അനീഷ് തോമസ്, ഡെന്നീസ് സാംസൺ, മേജർ ജയിംസ് ജോർജ്, റവ. വിപിൻ സാം തോമസ്, മേജർ സജി മാനുവേൽ, ഡോ. ഡി. ഗോപിമോഹൻ, സുമ നരേന്ദ്ര, ബിനു എസ്. ചക്കാലയിൽ, നിമേഷ് രാജ് എന്നിവർ പ്രസംഗിച്ചു.