x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂർ ലയൺസ് ക്ലബ് ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കും


Published: July 11, 2026 04:47 AM IST | Updated: July 11, 2026 04:47 AM IST

ജോമി പോൾ, സാജു തോമസ്

പെ​രു​മ്പാ​വൂ​ര്‍: സാ​മൂ​ഹ്യ​സേ​വ​ന​ത്തെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പെ​രു​മ്പാ​വൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്ബ് 2026 ഈ ​മാ​സം മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന 2026-27 ല​യ​ണി​സ്റ്റി​ക് വ​ര്‍​ഷ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി വി​പു​ല​മാ​യ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ജോ​മി പോ​ള്‍, സെ​ക്ര​ട്ട​റി സാ​ജു തോ​മ​സ്, ട്ര​ഷ​റ​ര്‍ എം.​ഐ. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പാ​ര്‍​പ്പി​ട​മി​ല്ലാ​ത്ത അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​വ​ന​നി​ര്‍​മാ​ണ സ​ഹാ​യം ന​ല്‍​കു​ന്ന ന​ന്മ​ഭ​വ​നം പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്ന്. ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും തി​മി​രം ബാ​ധി​ച്ച സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​യും തു​ട​ര്‍​ചി​കി​ത്സാ സ​ഹാ​യ​വും ന​ട​പ്പാ​ക്കും. സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കാ​യി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹൃ​ദ്രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഡി​ഫി​ബ്രി​ലേ​റ്റ​ര്‍ മെ​ഷീ​ന്‍ ന​ല്‍​കും.

വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ബാ​ഗ് വി​ത​ര​ണ​വും ന​ട​ത്തി​വ​രു​ന്നു. ഡോ. ​ഫി​ലി​പ്പ് അ​ല​ക്സാ​ണ്ട​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സ​ഹാ​യം, സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം, നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സ​ഹാ​യം എ​ന്നി​വ​യും ഈ ​വ​ര്‍​ഷ​ത്തെ പ്ര​ധാ​ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളാ​ണ്.

വി​വി​ധ ലീ​ഡ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ളി​ല്‍ വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി തെര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ളി​ല്‍ പ​ത്രം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി നെ​ടും​ക​ണ്ട​ത്തി​ല്‍ മേ​രി പോ​ള്‍ ആ​ന്‍​ഡ് എ​ന്‍.​പി. പോ​ള്‍ മെ​മ്മോ​റി​യ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ജോ​ണ്‍ ജോ​സ​ഫും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up