x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍ററിൽ ഫാ​ർ​മ​സി തുറക്കുന്നില്ലെന്ന്

വെബ് ഡെസ്ക്
Published: September 8, 2026 10:42 PM IST | Updated: September 8, 2026 10:42 PM IST

അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍ററി​ലെ​ഫാ​ർ​മ​സി കൗ​ണ്ട​റി​ലെ തി​ര​ക്ക്.

അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ലു​ള്ള ര​ണ്ട് ഫാ​ർ​മ​സി കൗ​ണ്ട​റു​ക​ളി​ൽ ഒ​ന്ന് പ​തി​വാ​യി തു​റ​ക്കാ​റി​ല്ലെ​ന്ന് പ​രാ​തി. തു​റ​ക്കു​ന്ന ദി​വ​സം വൈ​കി തു​റ​ക്കു​ന്നു. വയോധികരായ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ. ആ​വ​ശ്യ​ത്തി​ന് മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധം. അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍ററി​ലെ രോ​ഗി​ക​ളാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.​


ഇ​വി​ടെ പ്ര​തി​ദി​നം ഒപി​യി​ൽ നൂ​റുക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. കൂ​ടു​ത​ലും തീ​ര പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വ​ലി​യ തി​ര​ക്കി​ൽനി​ന്ന് ര​ക്ഷ​പെ​ടാ​നാ​ണ് രോ​ഗി​ക​ൾ ഈ ​ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ടെ​യു​ള്ള ര​ണ്ട് ഫാ​ർ​മ​സി കൗ​ണ്ട​റു​ക​ളി​ൽ ഒ​ന്ന് പ​തി​വാ​യി തു​റ​ക്കാ​റി​ല്ലെ​ന്നും അ​ഥ​വാ തു​റ​ന്നാ​ൽ വൈ​കി​യേ തു​റ​ക്കു എ​ന്നു​മാ​ണ് രോ​ഗി​ക​ളു​ടെ പ​രാ​തി.​


ഇ​ന്ന​ലെ രാ​വി​ലെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ഡോ​ക്ട​റെ ക​ണ്ട ശേ​ഷം മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴും ഇ​തു ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. ഒ​ടു​വി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ രാ​വി​ലെ 11ന് ​ഒ​രു ജീ​വ​ന​ക്കാ​രി​യെ​ത്തി അ​ടു​ത്ത കൗ​ണ്ട​ർ കൂ​ടി തു​റ​ക്കു​ക​യാ​യി​രു​ന്നു.​ പ​ല അ​വ​ശ്യമ​രു​ന്നു​ക​ളും ഇ​വി​ടെ​യി​ല്ലെ​ന്നും രോ​ഗി​ക​ൾ പ​റ​ഞ്ഞു. പു​തി​യ സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും മ​ന്ത്രി​യു​മൊ​ക്കെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ഴും താ​ഴെ​ത്ത​ട്ടി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ ഇ​പ്പോ​ഴും മ​രു​ന്ന് ക്ഷാ​മം മൂ​ലം വ​ല​യു​ക​യാ​ണ്.

Tags : NattuVishasham DistrictNews health

Recent News

Corehub Up