കേരള കോൺഗ്രസ്-ജേക്കബ് ജില്ലാതല മെംബർഷിപ്പ് വിതരണം സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: മാസപ്പടി വിഷയത്തിൽ ഇഡി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ്-ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ആവശ്യപ്പെട്ടു.
പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസ് അന്വേഷണം നേരിടാൻ പോകുന്നയാൾക്ക് സത്യസന്ധമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള ധാർമികത പിണറായി വിജയനില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥന ജനറൽ സെക്രട്ടറി കോശി തുണ്ടുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ്, ഷാജി വാണിയപ്പുരയ്ക്കൽ, മോഹനൻ നായർ, ഷാജി സഖറിയ, രാജൻ തേക്കേവിള, ജേക്കബ് തരകൻ, ഏബ്രാഹം കുഞ്ഞാപ്പച്ചൻ, വിജയകുമാർ വാലയില്‍, അനീഷ് ആറാട്ടുകുളം, സാബു വള്ളപ്പുര, കെ.എൻ. സാംസണ് , മത്തായിച്ചൻ കാഞ്ഞിക്കല്‍, പി.എസ്. ഗോപിനാഥപിള്ള, സി.പി. രാഹുല്‍, ബിജു ഗ്രാമം എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews