വാഹനയാത്രക്കാർക്ക് അപകടഭീഷണിയുയർത്തുംവിധം ചളിങ്ങാട് റോഡരികിൽ ഇറക്കിയിട്ടിട്ടുള്ള പൈപ്പ്.
കൊപ്രക്കളം: ചളിങ്ങാട് റോഡരികിൽ ഇറക്കിയിട്ടിട്ടുള്ള പൈപ്പ് അപകടഭീഷണിയുയർത്തുന്നു. ചളിങ്ങാട് പള്ളിക്കു സമീപം റോഡിന്റെ ഇരുവശത്തുമായാണ് 500 എംഎം ഡിഎ പൈപ്പ് മാസങ്ങൾക്കുമുമ്പ് ഇറക്കിയിട്ടത്.
റോഡിന്റെ രണ്ടുവശത്തും പൈ പ്പ് ഉള്ളതിനാൽ എതിരേവരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ പൈപ്പിൽ ഇടിച്ച് അപകടം സംഭവിക്കുന്നത് പതിവാകുകയാണ്.
കഴിഞ്ഞ ദിവസം കാറും ബൈ ക്കും പൈപ്പിലിടിച്ച് അപകടം സംഭവിച്ചിരുന്നു. കാലഹരണപ്പെട്ട കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതി നായാണ് പൈപ്പ് ഇറക്കിയിട്ടുളളത്.
അപകടസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നു പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
Tags : danger nattuvishesham local news