മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി. പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനം റവന്യൂ, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എംജി രാജമാണിക്യം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ലൂക്കാ ചാവറ സിഎംഐ ആമുഖ സന്ദേശം നൽകി. ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു, പിടിഎ പ്രസിഡന്റ് ജയ്സൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ റോയ് മൈക്കിൾ, ഹെഡ്ഗേൾ വി. തിർഥാദേവി, ഹെഡ്ബോയ് അലക്സാണ്ടർ പ്രദീപ് എന്നിവർ പ്രസംഗിച്ചു. സിഎംഐ സഭയുടെ ദ്വിശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള മാധ്യമവർഷ പ്രഖ്യാപനവും ചടങ്ങിൽ നടത്തി.
Tags : nattu vishesham Plus One entrance