പിഎംശ്രീ പദ്ധതി
കൊച്ചി: വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി. കെഎസ്എസ്ടിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പുനരാലോചന ആവശ്യമാണ്. നാടിന്റെ സംസ്കാരം തകർക്കുന്ന നിലപാട് പദ്ധതിയിൽ സർക്കാരുകൾ സ്വീകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു .സാഹിത്യകാരി ഡോ. എം.ലീലാവതിയെ ജോസ് കെ. മാണി എംപി ആദരിച്ചു.
കെഎസ്എസ്ടിഎഫ്. സംസ്ഥാന പ്രസിഡന്റ് ഡോ. നോയൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ.തോമസ് മുഖ്യപ്രഭാഷണം നടത്തി.