x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​പ്പൂ​ർ മ​ദ​ർ തെ​രേ​സ പീ​സ് ഹോ​മി​ന്‍റെ 11-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

വെബ്ഡെസ്ക്
Published: September 7, 2026 08:02 AM IST | Updated: September 7, 2026 08:02 AM IST

തി​രു​പ്പൂ​ർ: മാ​ന​സി​ക- ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ മ​ദ​ർ തെ​രേ​സ പീ​സ് ഹോ​മി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വ​ഞ്ചി​പ്പാ​ള​യ​ത്ത് ആ​ഘോ​ഷി​ച്ചു.
രാ​മ​നാ​ഥ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് അ​ർ​പ്പി​ച്ച പ​രി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. ഫാ. ​ജി​യോ കു​ന്ന​ത്തു​പ​റ​മ്പി​ലും, ഫാ. ​ചാ​ൾ​സ് ചി​റ​മേ​ലും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

സാ​ന്തോം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജി​യോ കു​ന്ന​ത്തു​പ​റ​മ്പി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തി​രു​പ്പൂ​ർ ജി​ല്ലാ ഡി​സേ​ബി​ൾ​ഡ് വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ ജ​ഗ​ജ്യോ​തി, പു​തു​പ്പാ​ള​യം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശി​വ​രാ​ജ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. തി​രു​പ്പൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി വി​കാ​രി ഫാ. ​ചാ​ൾ​സ് ചി​റ​മേ​ൽ, കോ​ർ ക​മ്മി​റ്റി അം​ഗം ഡോ. ​കു​ര്യാ​ച്ച​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പീ​സ് ഹോ​മി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​നു മാ​റ്റു​കൂ​ട്ടി.

സ​ന്യാ​സ സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മ​ദ​ർ സി​സ്റ്റ​ർ. ബീ​ന ചി​ല​മ്പി​കു​ന്നേ​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നി​ർ​മ​ല ദാ​സി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ സി​സ്റ്റ​ർ ലി​ബി റോ​സ് ക​ള​ത്തി, സി​സ്റ്റ​ർ പു​ഷ്പ അ​ന്തി​ക്കാ​ട​ൻ, സി​സ്റ്റ​ർ റോ​സി​ലി കൂ​ട്ടാ​ല, ഏ​ഴു​വ​ർ​ഷ​മാ​യി ഇ​വി​ടെ സേ​വ​നം ചെ​യ്യു​ന്ന മ​ഞ്ജു എ​ന്നി​വ​രേ​യും ആ​ദ​രി​ച്ചു. പീ​സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​യ​റി​ൻ പ​ള്ളി​ക്കു​ന്ന് ന​ന്ദി പ​റ​ഞ്ഞു.

Tags : nattu vishesham 11th anniversary Tiruppur Mother Teresa

Recent News

Corehub Up