പേരൂര്‍ക്കട: പോക്സോ കേസില്‍ യുവാവിനെ മണ്ണന്തല പോലീസ് പിടികൂടി. വിഴിഞ്ഞം സ്വദേശി ഷിബിന്‍ (18) ആണ് പിടിയിലായത്. മണ്ണന്തല സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 11 വയസുകാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. പ്രതി താമസിക്കുന്ന ഒരു ഹോസ്റ്റലില്‍ വച്ചാണ് 11കാരനെ ഇയാള്‍ പീഡിപ്പിച്ചത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കളാണ് പോ ലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. ഷിബിനെ ഇയാളുടെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതി റിമാന്‍ഡിലാണ്.