x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷാ ഹാ​ളി​ന് മു​ന്നി​ൽ പ​ക​ച്ചു​നി​ന്ന ഡോ​ക്ട​ർ​ക്ക് താ​ങ്ങാ​യി പോ​ലീ​സ്

വെബ് ഡെസ്ക്
Published: August 30, 2026 10:25 PM IST | Updated: August 30, 2026 10:25 PM IST

ഡോ. ​മു​ഹ​മ്മ​ദ്‌ അ​ന​സ് അ​ൻ​സാ​റു​ദി​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​പ്പം.

ചെ​ങ്ങ​ന്നൂ​ർ: ഉ​പ​രി​പ​ഠ​ന പ​രീ​ക്ഷ​യു​ടെ വാ​തി​ൽ​ക്ക​ൽ വ​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടെ​ന്ന​റി​ഞ്ഞ പ​രീ​ക്ഷാ​ർ​ഥി​ക്ക് ര​ക്ഷ​ക​രാ​യി ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ്. ചെ​ങ്ങ​ന്നൂ​ർ പ്രൊ​വി​ഡ​ൻ​സ് കോ​ള​ജി​ൽ നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കി​ഴ​ക്ക് പ​റൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ഡോ. ​മു​ഹ​മ്മ​ദ്‌ അ​ന​സ് അ​ൻ​സാ​റു​ദി​നാ​ണ് പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ തു​ണ​യാ​യ​ത്.

പ​രീ​ക്ഷാ ഹാ​ളി​ൽ ക​യ​റു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട കാ​ര്യം ഡോ​ക്ട​ർ അ​റി​യു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ്രി​ന്‍റ് ഔ​ട്ട് ഇ​ല്ലാ​തെ അ​ക​ത്തുക​യ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ, സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​റാ​യ നി​മി​ഷ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ സ​ജി​കു​മാ​ർ, എ​എ​സ്ഐ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പു​റ​ത്തു​പോ​യി കോ​പ്പി എ​ടു​ത്തുവ​രാ​ൻ സ​മ​യം തീ​രെ​യി​ല്ലാ​യി​രു​ന്നു. വി​ഷ​യ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പോ​ലീ​സു​കാ​ർ ഉ​ട​ന​ടി പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നു​രാ​ജി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബൈ​ക്ക് പ​ട്രോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാരായ ശ്യാം​കു​മാ​ർ, ക​ലേ​ഷ് ക​ല്യാ​ണി എ​ന്നി​വ​ർ നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ്റ്റേ​ഷ​നി​ലെ​ത്തി പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്തു.

തു​ട​ർ​ന്ന് സി​ആ​ർ​വി വാ​ഹ​ന​ത്തി​ൽ പ്രി​ന്‍റുമാ​യി കോ​ള​ജി​ലേ​ക്ക് കു​തി​ച്ചെ​ത്തി പ​രീ​ക്ഷാ​ർ​ഥി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ മി​ന്ന​ൽ വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ മൂ​ലം കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പ​രീ​ക്ഷാ ഹാ​ളി​ൽ ക​യ​റി പ​രീ​ക്ഷ എ​ഴു​താ​ൻ ഡോ​ക്ട​ർ​ക്ക് സാ​ധി​ച്ചു. ജ​ന​മ​ന​സു​ക​ളി​ൽ ഒ​രി​ക്ക​ൽ കൂ​ടി സ്‌​നേ​ഹ​വും പ്ര​തീ​ക്ഷ​യും നി​റ​യ്ക്കു​ന്ന​താ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ന്‍റെ ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം.

Tags : NattuVishesham DistrictNews

Recent News

Corehub Up