പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കുന്നു.
പേരൂര്‍ക്കട: പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടത്തി. പോലീസ് ബാന്‍ഡ് യൂണിറ്റിലേക്ക് നിയമനം നേടിയ ആദ്യബാച്ചിലെ 126 കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡാണ് നടത്തിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിച്ചു.
സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും കടമയാണെന്നും അതു നിറവേറ്റുന്നതില്‍ പോലീസ് ബാന്‍ഡിലെ അംഗങ്ങള്‍ ആത്മാര്‍ത്ഥതയുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അശ്വാരൂഢ സേനയിലേയ്ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിളും പാസിംഗ് ഔട്ടില്‍ പങ്കെടുത്തു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് മന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
Tags : Nattuvishesham District News Police passing out parade