x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​​ഹ​​രി​​ക്കെ​​തി​​രേ പൊ​​ലി​​സ് മാ​​ര​​ത്ത​​ൺ: കോ​​ട്ട​​യ​​ത്ത് ആ​​വേ​​ശോ​​ജ്വ​​ല സ്വീ​​ക​​ര​​ണം

വെബ് ഡെസ്ക്
Published: September 7, 2026 11:51 PM IST | Updated: September 7, 2026 11:51 PM IST

ജി​​ല്ലാ ക​​ള​​ക്‌​​ട​​ർ ചേ​​ത​​ൻ​​കു​​മാ​​ർ മീ​​ണ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യു​​ന്നു.

കോ​​ട്ട​​യം: യേ​​സ് ടു ​​സ്പോ​​ർ​​ട്സ്, നോ ​​ടു ഡ്ര​​ഗ്സ് എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ർ​​ത്തി 47-ാമ​​ത് സം​​സ്ഥാ​​ന പൊ​​ലി​​സ് കാ​​യി​​ക​​മേ​​ള​​യു​​ടെ മു​​ന്നോ​​ടി​​യാ​​യി കാ​​സ​​ർ​​ഗോ​​ഡ് മു​​ത​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ കേ​​ര​​ള പൊ​​ലി​​സ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ല​​ഹ​​രി​​വി​​രു​​ദ്ധ മാ​​ര​​ത്ത​​ണ് കോ​​ട്ട​​യ​​ത്ത് ആ​​വേ​​ശോ​​ജ്വ​​ല സ്വീ​​ക​​ര​​ണം ന​​ൽ​​കി.
ജി​​ല്ലാ അ​​തി​​ർ​​ത്തി​​യി​​ൽ സ്വീ​​ക​​രി​​ച്ച ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​ത്തി​​ന് വൈ​​ക്ക​​ത്തും ഉ​​ജ്വ​​ല സ്വീ​​ക​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു. മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ്, ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

കോ​​ട്ട​​യ​​ത്ത് എ​​ത്തി​​യ ദീ​​പ​​ശി​​ഖ​​യെ ജി​​ല്ലാ പൊ​​ലി​​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു സ്വീ​​ക​​രി​​ച്ച് പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ൽ നി​​ന്നും തി​​രു​​ന​​ക്ക​​ര ക്ഷേ​​ത്ര മൈ​​താ​​നം വ​​രെ ജി​​ല്ലാ പോ​​ലീ​​സ് മാ​​ര​​ത്ത​​ൺ സം​​ഘ​​ടി​​പ്പി​​ച്ചു. വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള കാ​​യി​​ക​​താ​​ര​​ങ്ങ​​ളും യു​​വ​​ജ​​ന​​ങ്ങ​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ളും ഉ​​ൾ​​പ്പ​​ടെ നി​​ര​​വ​​ധി പേ​​ർ പ​​ങ്കാ​​ളി​​ക​​ളാ​​യി.

ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ​​കു​​മാ​​ർ മീ​​ണ മാ​​ര​​ത്ത​​ൺ ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. തു​​ട​​ർ​​ന്ന് തി​​രു​​ന​​ക്ക​​ര ശി​​വ​​ശ​​ക്തി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ദ്രോ​​ണാ​​ചാ​​ര്യ പു​​ര​​സ്കാ​​ര ജേ​​താ​​വ് കെ. ​​പി. തോ​​മ​​സ് മാ​​ഷ് ദീ​​പ​​ശി​​ഖ ഏ​​റ്റു​​വാ​​ങ്ങി.

നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ല​​ഹ​​രി​​വി​​രു​​ദ്ധ സ​​ന്ദേ​​ശം ന​​ൽ​​കി. സം​​വി​​ധാ​​യ​​ക​​ൻ ര​​ഞ്ജി പ​​ണി​​ക്ക​​ർ ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

എം​​എ​​ൽ​​എ​​മാ​​രാ​​യ മാ​​ണി സി. ​​കാ​​പ്പ​​ൻ, റോ​​ണി കെ. ​​ബേ​​ബി, സ​​ജി ജോ​​സ​​ഫ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ എം.​​പി. സ​​ന്തോ​​ഷ്കു​​മാ​​ർ, സം​​വി​​ധാ​​യ​​ക​​ൻ ജ​​യ​​രാ​​ജ്, ജോ​​ഷി മാ​​ത്യു, ശ​​ര​​ത് ദാ​​സ്, ആ​​ർ​​ട്ടി​​സ്റ്റ് സു​​ജാ​​ത​​ൻ, ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​സി​​താ​​ര എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും ദീ​​പ​​ശി​​ഖാ യാ​​ത്ര​​യ്ക്ക് സ്വീ​​ക​​ര​​ണം ന​​ൽ​​കി.

Tags : Marathon NattuVishesham DistrictNews

Recent News

Corehub Up