x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേറിട്ട ഓ​ണാ​ഘോ​ഷ​വു​മാ​യി പൊ​ലി​സു​കാ​ർ

വെബ് ഡെസ്ക്
Published: August 22, 2026 03:50 AM IST | Updated: August 22, 2026 03:50 AM IST

ഇ​ട​പ്പ​ള്ളി ട്രാ​ഫി​ക് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​ഴ​യ കാ​ല കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം എ​സി പി ​സാ​ജ​ൻ സേ​വ്യ​ർ നോ​ക്കി​ക്കാ​ണു​ന്നു.

കൊ​ച്ചി: ഒ​രു കാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ വ​യ​ലേ​ല​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ…ഇ​ന്ന്പു​തു​ത​ല​മു​റ​യ്ക്ക് കേ​ട്ടു​കേ​ൾ​വി മാ​ത്ര​മാ​യ പ​ല​തി​നും ഇ​ട​പ്പ​ള്ളി ട്രാ​ഫി​ക് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ വീ​ണ്ടും ജീ​വ​ൻ​വ​ച്ചു.

ക​റ്റ​യും ക​ല​പ്പ​യും നു​ക​വും തേ​ക്കു​കൊ​ട്ട​യും മു​ത​ൽ ഞ​വ​രി, വി​ത്തൂ​ട്ടി, പ​റ, ഒ​റ്റാ​ൽ വ​രെ​യു​ള്ള പ​ഴ​മ​യു​ടെ കാ​ർ​ഷി​ക സ്മ​ര​ണ​ക​ൾ ഒ​രു​ക്കി പൊ​ലി​സു​കാ​ർ വ്യ​ത്യ​സ്ത​മാ​യ ഓ​ണാ​ഘോ​ഷ​ത്തി​ന് വേ​ദി​യൊ​രു​ക്കി. ഓ​ണ​ക്ക​ളി​ക​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​മൊ​പ്പം നാ​ടി​ന്‍റെ കാ​ർ​ഷി​ക പൈ​തൃ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ആ​ഘോ​ഷ​ത്തെ വേ​റി​ട്ട​താ​ക്കി.

ല​ഹ​രി​യി​ല്ലാ​ത്ത ഓ​ണാ​ഘോ​ഷം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ സാ​ജ​ൻ സേ​വ്യ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ താ​രം മു​ത്തു​മ​ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എ​എ​സ്ഐ മാ​രാ​യ രാം​കു​മാ​റി​ന്‍റെ പെ​യി​ന്‍റിം​ഗ് പ്ര​ദ​ർ​ശ​നം , ജി​ജേ​ഷി​ന്‍റെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് എ​സ്എ​ച്ച്ഒ ഉ​ദ​യ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistricteNews

Recent News

Corehub Up