x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വേ​ട്ട​യ്ക്കി​ടെ പോ​ലീ​സു​കാ​ർ ഫി​റ്റാ​യി; കു​ടു​ക്കി​യ​ത് വ​നി​താ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ


Published: July 9, 2026 04:08 AM IST | Updated: July 9, 2026 04:08 AM IST

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ജീ​പ്പ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ.

പ​ത്ത​നം​തി​ട്ട: മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ല​ഹ​രി വേ​ട്ട​യ്ക്കി​റ​ങ്ങി​യ പ​ത്ത​നം​തി​ട്ട ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​ടു​ക്കി​യ​ത് വ​നി​താ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​ക്ക് കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ പ്രി​യേ​ഷ്, രാ​ഹു​ൽ, സു​മ​ൻ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ കു​ട​ങ്ങി​യ​ത്.

അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നു​ൾ​പ്പെ​ടെ ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​വ​രെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

മൈ​ല​പ്ര ഭാ​ഗ​ത്തു നി​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം അ​മി​ത വേ​ഗ​ത്തി​ൽ ജീ​പ്പ് ഓ​ടി​ച്ചു വ​ന്ന​ത്. എ​തി​രേ വ​ന്ന വാ​ഹ​ന​ങ്ങ​ളെ പ​ല ത​വ​ണ പോ​ലീ​സ് ജീ​പ്പ് ഇ​ടി​ക്കേ​ണ്ട​താ​യി​രു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും വ​ള​ഞ്ഞു തി​രി​ഞ്ഞു​ള്ള ജീ​പ്പി​ന്‍റെ വ​ര​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഒ​ഴി​ഞ്ഞു മാ​റി. വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത മ​ര​ണ​പ്പാ​ച്ചി​ൽ ശ്ര​ദ്ധി​ച്ച​വ​ർ​ക്ക് പ​ന്തി​കോ​ട് ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​യി​ട്ടും പോ​ലീ​സ് ജീ​പ്പാ​യ​തി​നാ​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തി​നി​ടെ ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഒ​രു വ​നി​താ ഡ്രൈ​വ​ർ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ നേ​ർ​ക്ക് പ​റ​ഞ്ഞു വ​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തോ​ടെ വ​നി​താ ഡ്രൈ​വ​ർ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി.

പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച ജീ​പ്പി​നേ പി​ന്തു​ട​ർ​ന്ന് വ​നി​ത ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ശോ​ഭ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം റിം​ഗ് റോ​ഡി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു. ഇ​തോ​ടെ ന​ഗ​ര​വാ​സി​ക​ൾ വാ​ഹ​ന​ത്തി​ന് ചു​റ്റും ത​ടി​ച്ചു കൂ​ടി. രം​ഗം വ​ഷ​ളാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​ന​ത്തി​ൽ നി​ന്ന് ബാ​ഗു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വ‌​ച്ചു.

പ്ര​ശ്‌​നം വ​ഷ​ളാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട പോ​ലീ​സെ​ത്തി മൂ​ന്നു​പേ​രേ​യും സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു തു​ട​ർ ന​ട​പ​ടി എ​ടു​ത്ത​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തി​രേ യാ​തൊ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ നി​യ​മ​ലം​ഘ​നം തു​റ​ന്നു കാ​ട്ടാ​നാ​ണ് താ​ൻ ശ്ര​മി​ച്ച​തെ​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ശോ​ഭ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up