x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യനി​ക്ഷേ​പം ത​ട​യും; നി​രീ​ക്ഷ​ണ​ത്തി​ന് ടാ​സ്ക് ഫോ​ഴ്സ്


Published: January 7, 2026 06:21 AM IST | Updated: January 7, 2026 06:21 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ:​ അ​ങ്ങാ​ടി​പ്പു​റം ചെ​റു​പു​ഴ​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ലം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യ​ത് അ​ട​ക്ക​മു​ള്ള ഗൗ​ര​വ​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് തീ​രു​മാ​നം.

മാ​ലി​ന്യം ത​ള്ളു​ന്ന​തു ത​ട​യാ​ൻ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി."​ചേ​ലു​ള്ള ചെ​റു​പു​ഴ’ എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. 20 വ​രെ​യാ​ണ് കാ​ന്പ​യി​ൻ.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പു​ഴ​യോ​ട് ചേ​ർ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മീ​പ വീ​ടു​ക​ളി​ലും നേ​രി​ട്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.

പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. എം​എ​ൽ​എ​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ന്നി​വ​രെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​ക്കി പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം.

20ന് ​യോ​ഗം ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തും. 21, 22 തി​യ​തി​ക​ളി​ൽ പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ വി​ഭാ​ഗം എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സം​യു​ക്ത പ​രി​ശോ​ധ​ന​യും ന​ട​ത്തും. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ണി​നി​ര​ത്തി ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്താ​നും തീ​രു​മാ​ന​മു​ണ്ട്.

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ സം​യു​ക്ത യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ബീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ബീ​ന ഹ​ബീ​ബ്, വാ​ഹി​ത, ധ​ന്യ തോ​ട്ട​ത്തി​ൽ, അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം താ​ഹി​ർ ത​ങ്ങ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ വേ​ണു​ഗോ​പാ​ൽ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സു​മേ​ഷ് സു​ധാ​ക​ര​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ്കു​മാ​ർ, മേ​ജ​ർ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Pollution stopped

Recent News

Corehub Up