x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി​ത്ത​ക​രാ​ർ; മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റി​ൽ ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി

വെബ് ഡെസ്ക്
Published: September 30, 2026 10:19 PM IST | Updated: September 30, 2026 10:19 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​ൽ വൈ​ദ്യു​തി​ത്ത​ക​രാ​ർ മൂ​ലം കു​ടു​ങ്ങി​യ ജീ​വ​ന​ക്കാ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഗ്നി​ശ​മ​ന​ര​ക്ഷാ​സേ​ന പുറത്തെത്തിക്കുന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​ൽ വൈ​ദ്യു​തി​ത്ത​ക​രാ​ർ​മൂ​ലം കു​ടു​ങ്ങി​യ എ​ട്ടു ജീ​വ​ന​ക്കാ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഗ്നി​ശ​മ​ന​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ചു. ര​ണ്ടാം നി​ല​യ്ക്കും മൂ​ന്നാം നി​ല​യ്ക്കും ഇ​ട​യി​ലാ​ണ് ലി​ഫ്റ്റി​ൽ ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​ണ് സം​ഭ​വം.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​ഡ്രോ​ളി​ക് സ്പ്രെ​ഡ​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ തു​റ​ന്ന് ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ടു​ങ്ങി​യ എ​ട്ടു പേ​രി​ൽ അ​ഞ്ചു പേ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​ർ ക​രാ​ർ ജീ​വ​ന​ക്കാ​രു​മാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​തീ​ഷ് ജോ​സ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. പ്ര​മോ​ദ്കു​മാ​ർ, സി.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​ജെ. റോ​ഷ​ൻ രാ​ജ്, അ​നൂ​പ് വി​ജ​യ​ൻ, ഇ.​ജി. മ​നു, കെ. ​പ്ര​ജി​ൻ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ അ​നീ​ഷ് ഗോ​പാ​ൽ, ജോ​യ്‌​സ് ജോ​ർ​ജ്, ബോ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up