x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ളം വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 23, 2026 02:31 AM IST | Updated: July 23, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ​ട​ർ​ത്തി വ​ള​ങ്ങ​ളു​ടെ വി​ല വീ​ണ്ടും ഉ​യ​രു​ന്നു. വി​ള​ക​ൾ​ക്ക് ഏ​റെ ആ​വ​ശ്യ​മു​ള്ള പൊ​ട്ടാ​ഷി​ന്‍റെ വി​ല ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യും കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം 225 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. 1975 രൂ​പ​യു​ണ്ടാ​യി​രു​ന്ന 50 കി​ലോ​ഗ്രാം പൊ​ട്ടാ​ഷി​ന് 2200 രൂ​പ​യാ​യി. നേ​ര​ത്തെ 1750 രൂ​പ​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ട്ടാ​ഷ് അ​നു​ബ​ന്ധ കൂ​ട്ടു​വ​ള​ങ്ങ​ൾ​ക്കും 50 മു​ത​ൽ 100 വ​രെ രൂ​പ കൂ​ടി.

നി​ല​വി​ൽ വ​ള​ങ്ങ​ൾ​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും വി​ല ഉ​യ​രു​ന്ന​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​റി​യ ഒ​ഴി​കെ​യു​ള്ള രാ​സ​വ​ള​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സ​ബ്സി​ഡി​യി​ൽ വ​ൻ​കു​റ​വ് വ​രു​ത്തി​യ​താ​ണ് വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന​കാ​ര​ണം. 266.50 രൂ​പ​യാ​ണ് 45 കി​ലോ​ഗ്രാം യൂ​റി​യ​യു​ടെ വി​ല. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കൂ​ടി​യ​തും പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​വും പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​യും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഫാ​ക്ടം​ഫോ​സ് (20-20-0-13) 50 കി​ലോ​ഗ്രാം ബാ​ഗി​ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ന് ശേ​ഷം 625 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​പ്പോ​ൾ 2100 രൂ​പ​യാ​ണ് വി​ല. തൊ​ട്ടു​മു​ന്പ് 1750 രൂ​പ​യും അ​തി​ന് മു​ന്പ് 1525 രൂ​പ​യ്ക്കു​മാ​യി​രു​ന്നു വി​ല്പ​ന. എ​ൻ​പി​കെ കോം​പ്ല​ക്സ് (16:16:16) വ​ള​ത്തി​ന്‍റെ വി​ല 2250 രൂ​പ​യാ​യി. 2050, 1675 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല ഉ​യ​ർ​ന്ന​ത്. ആ​റു മാ​സം മു​ന്പ് 1475 രൂ​പ​യു​ണ്ടാ​യി​രു​ന്നി​ട​ത്താ​ണ് 775 രൂ​പ​യു​ടെ വ​ർ​ധ​ന.

ജൈ​വ വ​ള​ങ്ങ​ളു​ടെ വി​ല​യും 50 മു​ത​ൽ 150 വ​രെ രൂ​പ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ല്ലു​പൊ​ടി വി​ല 1950 രൂ​പ​യി​ൽ നി​ന്ന് 2100 രൂ​പ​യാ​യി. വി​വി​ധ ക​ന്പ​നി​ക​ളു​ടെ വേ​പ്പി​ൻ പി​ണ്ണാ​ക്കി​ന് 50 മു​ത​ൽ 150 രൂ​പ വ​രെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Prices

Recent News

Corehub Up