x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി വ​ഴി​യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ചു


Published: June 16, 2026 02:29 AM IST | Updated: June 16, 2026 02:29 AM IST

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി വ​യോ​ധി​ക​നാ​യ വ​ഴി​യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ചു. റോ​ഡ് മു​റി​ച്ചു കി​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ക്കാ​തെ വെ​ട്ടി​ച്ച് മാ​റ്റി​യ​ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ബ​സി​ന്‍റെ പി​ന്നി​ലെ ഡോ​റി​ൽ കൂ​ടെ ഇ​റ​ങ്ങി​യ തൊ​ഴി​ലാ​ളി​യാ​ണ് കൊ​ള​ക്കാ​ട് ഉ​ന്ന​തി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ മ​ർ​ദി​ച്ച​ത്.

ഇ​രി​ട്ടി ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് ബ​സ് ജീ​വ​ന​ക്കാ​ർ ത​ട്ടി​ക്ക​യ​റി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​യോ​ധി​ക​നെ മ​ർ​ദി​ച്ചശേ​ഷം ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

അ​ക്ര​മം ന​ട​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ബ​സ് ജീ​വ​ന​ക്കാ​ര​ൻ വ​യോ​ധി​ക​നെ അ​ക്ര​മി​ക്കു​ന്ന​ത് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ​യോ​ധി​ക​ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി.

Tags : beats Nattuvishesham District News

Recent News

Corehub Up