x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ' മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി മാ​റ്റി


Published: June 4, 2026 06:36 AM IST | Updated: June 4, 2026 06:36 AM IST

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ കെ​എ​സ്‌​യു നേ​താ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ അം​ഗ​ര​ക്ഷ​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ആ​റി​ലേ​ക്ക് മാ​റ്റി. ആ​ല​പ്പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്.

ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ വീ​ഡി​യോ ദൃ​ശ്യ​ത്തി​ൽ പ്ര​തി​ഭാ​ഗം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഇ​തോ​ടെ ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​രീ​ക്ഷി​ച്ച് പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ളും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടും ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ആ​റ് വ​രെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റും കോ​ട​തി ത​ട​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന നി​ല​യി​ൽ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ന​ട​പ​ടി​ക​ളാ​ണു​ണ്ടാ​യ​തെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​സ് ഏ​റ്റെ​ടു​ത്ത ശേ​ഷം മേ​യ് 30ന് ​രാ​വി​ലെ ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചു​മ​ത്താ​തി​രു​ന്ന വ​ധ​ശ്ര​മം വൈ​കു​ന്നേ​രം ചു​മ​ത്തി ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

മേ​യ് 30 വൈ​കി​ട്ട് നാ​ലി​ന് മെ​ഡി​ക്ക​ൽ ബോ‌‌​ർ‌​ഡ് കൂ​ടി ഒ​രു മ​ണി​ക്കൂ​റി​ന​കം വ​ധ​ശ്ര​മം ചു​മ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് എ​ങ്ങ​ന​യെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് കോ​ട​തി ആ​രാ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ ദൃ​ശ്യ​ങ്ങ​ളു​ടെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടും പോ​ലീ​സ് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി പ​റ​യു​ക.

Tags : nattu vishesham Protection activists anticipatory

Recent News

Corehub Up