x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു നേ​രേ ചെ​റു​തോ​ണി​യി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം


Published: March 5, 2026 11:45 PM IST | Updated: March 5, 2026 11:45 PM IST

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു നേ​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് അ​റ​ക്ക​പ്പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

ചെ​റു​തോ​ണി: ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു നേ​രേ ചെ​റു​തോ​ണി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് അ​റ​ക്ക​പ്പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

ഹൈ​ക്കോ​ട​തി പ​ട്ട​യ വി​ല​ക്ക് മാ​റ്റി​യി​ട്ടും ജി​ല്ല​യി​ലെ പ​ട്ട​യ വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം.

തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ​ക്ക​ണ്ട് ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാം പ​രി​ഹ​രി​ച്ചെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നീ​ക്ക​മാ​ണ് ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളെ​യാ​കെ സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത്. സി​എ​ച്ച്ആ​ർ ലെ ​പ​ട്ട​യ ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു വ​ന്ന് ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഈ ​ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

പാ​ൽ​ക്കു​ളം​മേ​ട് എ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്ക് വ​നം വ​കു​പ്പി​ൽ​നി​ന്ന് അ​നു​മ​തി വാ​ങ്ങാ​തെ മ​ന്ത്രി ഉ​ദ്ഘാ​ട​നം ന​ട​ത്തി. മൂ​ന്നു ദി​വ​സം പൂ​ർ​ത്തി​യാ​കും മു​മ്പേ അ​തും കോ​ട​തി സ്റ്റേ ​ചെ​യ്തു. മ​ന്ത്രി​യു​ടെ ക​പ​ട​ത​യും വ​ഞ്ച​ന​യും നി​റ​ഞ്ഞ സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് അ​റക്കപ്പറന്പി​ൽ പ​റ​ഞ്ഞു.

Tags : Protest against nattuvishesham local news

Recent News

Corehub Up