x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​മാ​യ റോ​ഡി​ൽ കു​ള​വാ​ഴ​ ന​ട്ട് പ്ര​തി​ഷേ​ധം


Published: July 10, 2026 05:30 AM IST | Updated: July 10, 2026 05:30 AM IST

മ​റ്റൂർ - ക​രി​യാ​ട് റോ​ഡി​ലെ ചെ​ത്തി​ക്കോ​ട് എ​ൻ​എ​സ്എ​സ് ജം​ഗ്ഷ​നി​ലെ കു​ള​മാ​യ റോ​ഡി​ൽ കു​ള​വാ​ഴ​ന​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ് ഉ​ദ്ഘാ​ട​നം

അ​ങ്ക​മാ​ലി : കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി​ക​ളി​ലൊ​ന്നാ​യ മ​റ്റൂ​ർ-​ക​രി​യാ​ട് റോ​ഡി​ൽ ചെ​ത്തി​ക്കോ​ട് എ​ൻ​എ​സ്എ​സ് ജം​ഗ്ഷ​നി​ലും നാ​യ​ത്തോ​ട് സൗ​ത്ത് ജം​ഗ്ഷ​നി​ലും ഉ​ൾ​പ്പെ​ടെ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​സ​ഹ​മാ​കു​ന്നു.

ക​ഴി​ഞ്ഞയിടെ പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് ജം​ഗ്ഷ​ൻ ടൈ​ൽ വി​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ജ​ല​വ​കു​പ്പി​ന്‍റെ പൈ​പ്പി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശം കു​ത്തി​പ്പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്ന് റോ​ഡ് വീ​ണ്ടും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. പൊ​തു​മ​രാ​മ​ത്ത്, ജ​ല​വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ്ര​ധാ​ന കാ​ര​ണം.

റോ​ഡി​ൽ കു​ത്തി​പ്പൊ​ളി​ച്ച ഭാ​ഗം കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ കു​ഴി​യി​ൽ വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി മാ​റി. അ​ടി​യ​ന്തി​ര​മാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് സി​പി​എം നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് കു​ള​വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധ സ​മ​രം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി​നീ​ത ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ ല​തി​ക രാ​ജ​ൻ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ജോ ഗ​ർ​വാ​സീ​സ്, രാ​ഹു​ൽ രാ​മ​ച​ന്ദ്ര​ൻ, എം.​ജെ. ബേ​ബി, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ജെ. മ​നോ​ഹ​ര​ൻ , വി.​കെ. രാ​ജ​ൻ, ബൈ​ജു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up