x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ര​ക്കി​ൽ വ​ല​ഞ്ഞ് ജ​നം: വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ല

വെബ് ഡെസ്ക്
Published: August 24, 2026 11:20 PM IST | Updated: August 24, 2026 11:20 PM IST

കാ​യം​കു​ളം പാ​ർ​ക്ക് ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തത്തിര​ക്ക്.

കാ​യം​കു​ളം: ഓ​ണ​ത്തി​ര​ക്കേ​റി​യ​തോ​ടെ കാ​യം​കു​ളം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​യാ​ക്കുരു​ക്കാ​യി മാ​റി. ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യാ​ൻ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ത് ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും കെ​പി റോ​ഡി​ൽ പാ​ർ​ക്ക് ജം​ഗ്‌​ഷ​ൻ മു​ത​ൽ റെ​യി​ൽ​മേ​ൽ​പ്പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. പാ​ർ​ക്ക് ജം​ഗ്‌​ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യാ​ൽ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്‌​ഷ​ൻ വ​രെ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്നു​കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

അ​തി​നി​ട​യി​ൽ റോ​ഡ് കൈ​യേ​റി അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. റോ​ഡ് കൈ​യേ​റി​യു​ള്ള വ​ഴി​യോ​രക്കച്ച​വ​ടം ഒ​ഴി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നെ​യും ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ​ത​ന്നെ ത​ട​ഞ്ഞു.

ഇ​തോ​ടെ ന​ഗ​ര​സ​ഭ ഭ​ര​ണ നേ​തൃ​ത്വം വെ​ട്ടി​ലാ​യി. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ മി​ക്ക​തും ഇ​ടു​ങ്ങി​യ​താ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​തു​ക്കി​നി​ർ​ത്താ​നു​ള്ള സൗ​ക​ര്യം ഇ​ല്ല. വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് പേ​രി​നെ​ങ്കി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ന​ഗ​ര​ത്തി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

ഓ​ണ​ത്തി​ര​ക്ക് ക​ഴി​യു​ന്ന​തു​വ​രെ ന​ഗ​ര​ത്തി​ൽ മ​തി​യാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ​ത​ന്നെ പ​റ​യു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ മി​ക്ക റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. ഇ​ട​റോ​ഡു​ക​ൾ ത​ക​ർ​ന്നുകി​ട​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ല​പ്പോ​ഴും വാ​ക്കു​ത​ർ​ക്ക​ത്തി​നും കാ​ര​ണ​മാ​കു​ന്നു. ബ​സു​ക​ൾ​ക്ക് സ​മ​യ​ത്ത് ട്രി​പ്പ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ​ത്തി​ര​ക്ക് കൂ​ടു​ക​യേ​യു​ള്ളൂ. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ മ​തി​യാ​യ പോ​ലീ​സു​കാ​രേ നി​യ​മി​ക്കു​ക​യും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ലേ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

Tags : NattuVishesham DistrictNews

Recent News

Corehub Up