x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ഹോ​ക്കി താ​ര​ങ്ങ​ള്‍​ക്ക് പൗ​രാ​വ​ലി​യു​ടെ യാ​ത്ര​യ​യ​പ്പ്

വെബ് ഡെസ്ക്
Published: September 23, 2026 03:12 AM IST | Updated: September 23, 2026 03:12 AM IST

സം​സ്ഥാ​ന സ​ബ്ജൂ​നി​യ​ര്‍ ഹോ​ക്കി​യി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ള്‍ താ​ര​ങ്ങ​ള്‍ യാ​ത്ര​യ​യ​പ്പ് വേ​ള​യി​ല്‍.

പാ​ങ്ങ്: സം​സ്ഥാ​ന ഹോ​ക്കി സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ലാ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലെ അ​ഞ്ച് കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് പാ​ങ്ങ് പൗ​രാ​വ​ലി​യു​ടെ യാ​ത്ര​യ​യ​പ്പ്. ഗോ​ള്‍​കീ​പ്പ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് താ​ര​ങ്ങ​ളാ​ണ് പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍നി​ന്ന് ജി​ല്ലാ ടീ​മി​ലു​ള്ള​ത്. യാ​ത്ര​യ​പ്പ് സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലൈ​ഖ മോ​യി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​റു​വ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​കെ. അ​ബ്ദു​ല്‍ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ കെ. ​അ​ഹ​മ്മ​ദ്കു​ട്ടി, പി​ടി​എ പ്ര​സി​ഡന്‍റ് പി.​ടി. ഖാ​ദ​ര്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം രാ​ജേ​ഷ് ബാ​ബു, പ​രി​ശീ​ല​ക​ന്‍ ആ​ര്‍.കെ. ​ബി​ജി​ത് ലാ​ല്‍, കെ.​വി. അ​മീ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​രം.

ജി​ല്ലാ ടീം ​അം​ഗ​ങ്ങ​ള്‍: കെ.​ സ​ജ ഫാ​ത്തി​മ, ഫാ​ത്തി​മ സ​ന പി.​കെ., ഷ​ന്‍​സ ഫാ​ത്തി​മ, അ​തു​ല്യ, ഫാ​ത്തി​മ ലി​യ (ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ള്‍ പാ​ങ്ങ്), അ​ന​യ ര​വി, റി​യ ശ്രീ​ജി​ത്ത് (​ജി​ആ​ര്‍​എ​ച്ച്എ​സ്എ​സ് കോ​ട്ട​ക്ക​ല്‍), ലി​യ ഫാ​ത്തി​മ (​പി​എം​എ​സ്എ​എം​എ​ച്ച്എ​സ്എ​സ് ചെ​മ്മ​ങ്ക​ട​വ്), സ​ദീ​ദ, ഫാ​ത്തി​മ സ​നം, നാ​ദി​യ ലി​യ (ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്), ഫാ​ത്തി​മ സ​ന, ​ഋ​ധു​ല​ക്ഷ്മി, ​ശി​ഖ, ദേ​വ​ന​ന്ദ, ​നി​യ ഫാ​ത്തി​മ (ജി​എ​ച്ച്എ​സ്എ​സ് പൂ​ര​ത്തൂ​ര്‍), ഫാ​ത്തി​മ റി​ഷ, അ​ന്‍​ഫി​ദ (​ജി​യു​പി​എ​സ് ച​മ്ര​വ​ട്ടം) എ​ന്നി​വ​രാ​ണ് ജി​ല്ലാ ടീ​മി​ലു​ള്ള​ത്.

Tags : Nattuvishesham DistrictNews DeepikaNews hockey

Recent News

Corehub Up