x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല പാ​ത​യി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗി​ന് മ​രാ​മ​ത്ത് വ​കു​പ്പ്

വെബ് ഡെസ്ക്
Published: September 15, 2026 10:59 PM IST | Updated: September 15, 2026 10:59 PM IST

എ​രു​മേ​ലി-​പ​മ്പാ​വാ​ലി ശ​ബ​രി​മ​ല പാ​ത​യി​ൽ മു​ക്കൂ​ട്ടു​ത​റ​യി​ൽ​നി​ന്നു ക​ണ​മ​ല​യി​ലേ​ക്കു​ള്ള സ​മാ​ന്ത​ര പാ​ത​യാ​യ ഇ​ട​ക​ട​ത്തി റോ​ഡി​ൽ അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ പാ​ലം.

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യി​ലെ എ​രു​മേ​ലി, ക​ണ​മ​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി റോ​ഡ് ന​വീ​ക​ര​ണ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ ശേ​ഷം സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും. ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്നത്.

തീ​ർ​ഥാ​ട​ന കാ​ലം പ്ര​മാ​ണി​ച്ച് സ​ർ​ക്കാ​ർ 450 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക ശ​ബ​രി​മ​ല റോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ണ​മ​ല അ​ട്ടി​വ​ള​വ് ഭാ​ഗ​ത്ത് നേ​ര​ത്തേ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ലൈ​റ്റിം​ഗും ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള റീ-​ടാ​റിം​ഗ് ജോ​ലി​ക​ളും ഈ ​റൂ​ട്ടു​ക​ളി​ൽ ന​ട​ത്തും. എ​രു​മേ​ലി മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി തീ​ർ​ഥാ​ട​ന കാ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ധാ​ന റിം​ഗ് റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​ർ​വേ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​ണ​മ​ല ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നാ​യി റോ​ഡി​ൽ പ്ര​ത്യേ​ക റ​ന്പി​ൾ സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​കു​ന്ന രീ​തി​യി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. രാ​ത്രി​യി​ലും കോ​ട​യു​ള്ള സ​മ​യ​ങ്ങ​ളി​ലും കാ​ഴ്ച സു​ഗ​മ​മാ​കാ​ൻ അ​ട്ടി​വ​ള​വ് ഭാ​ഗ​ത്ത് എ​ൽ​ഇ​ഡി, ബ്ലി​ങ്ക​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up