സൂചനാബോര്ഡിന്റെ കന്പി റോഡിലേക്ക് ചാഞ്ഞനിലയില്.
ചങ്ങനാശേരി: മുനിസിപ്പല്‍ പാര്ക്കിനുമുമ്പില് സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡ് വാഹനമിടിച്ച് തകര്‍ന്നു. അവശേഷിച്ച ഇരുമ്പുദണ്ഡ് റോഡിലേക്കു ചാഞ്ഞ് അപകടക്കെണിയായി. ദിവസവും നൂറുകണക്കിനു വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിന്റെ വശത്താണ് അപകടസാധ്യത ഉയര്‍ത്തി ഇരുമ്പുകമ്പി നിലകൊള്ളുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സൂചനാബോര്‍ഡ് ഏതോ വാഹനമിടിച്ചു തകര്‍ത്തത്. റോഡിലേക്കു ചാഞ്ഞുനില്ക്കുന്ന ഈ ഇരുമ്പുദണ്ഡ് മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : Nattuvishesham DistrictNews DeepikaNews