x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണാഭരണങ്ങൾ മോ​ഷ്ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 16, 2026 12:25 AM IST | Updated: September 16, 2026 12:25 AM IST

ഇസ്മായിൽ

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന എ​സ്എ​ച്ച് ന​ഗ​റി​ല്‍ ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച് ഏ​ഴു​പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ലാ​യി. റെ​യി​ല്‍​വേ പു​റ​മ്പോ​ക്ക് കോ​ള​നി പു​തു​പ്പ​റ​മ്പി​ല്‍ ഇ​സ്മാ​യി​ല്‍(47)​നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്.​ അ​ഷാ​ദ്, എ​സ്എ​ച്ച്ഒ അ​നി​ല്‍ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ഇ​പ്പോ​ള്‍ കൊ​ടി​നാ​ട്ടും​കു​ന്നി​ന​ടു​ത്ത് മാ​ലൂ​ര്‍​ക്കാ​വി​ല്‍ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. എ​സ്എ​ച്ച് ന​ഗ​റി​ലു​ള്ള ഡോ.​ ഇ​ക്ബാ​ലി​ന്‍റെ വ​സ​തി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ 12ന് ​വെ​കു​ന്നേ​രം ഇ​ക്ബാ​ലും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട​ട​ച്ച് ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി. പി​റ്റേ​ന്ന് ഉ​ച്ച​യോ​ടെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍ മോ​ഷ​ണം​ന​ട​ന്ന​ വി​വ​രം അ​റി​ഞ്ഞ​ത്. ഇ​ക്ബാ​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട്ട​യം ജി​ല്ലാ​ പൊലിസ് മേ​ധാ​വി സാ​ബു മാ​ത്യു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു​ദ​ിവസ​ത്തി​നു​ള്ളി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

പ്ര​തി മോ​ഷ്ടി​ച്ച സ്വ​ര്‍​ണ​വും മോ​ഷ​ണ​ത്തി​നു​ശേ​ഷം ക​റ​ങ്ങി​ന​ട​ന്ന കാ​റും മ​ടു​ക്ക​മൂ​ട്ടി​ന​ടു​ത്തു​ള്ള ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വ​ച്ച നാ​ലു​ഗ്രാം സ്വ​ര്‍​ണ​വും പൊലിസ് ക​ണ്ടെ​ടു​ത്തു.

 

വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ക്ക​ല്‍ പ്ര​തി​യു​ടെ മോ​ഷ​ണ ശൈ​ലി

പ​ക​ല്‍ ഐ​സു ക​ച്ച​വ​ടം. ഈ ​സ​മ​യ​ത്ത് ആ​ളി​ല്ലാ​ത്ത വീ​ടു​ക​ള്‍ ക​ണ്ടു​വ​ച്ച് ​രാ​ത്രി​കാ​ല​ത്ത് വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് അ​ല​മാ​രയിൽനിന്നു സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ക്ക​ലാ​ണ് റെ​യി​ല്‍​വേ പു​റ​മ്പോ​ക്ക് കോ​ള​നി പു​തു​പ്പ​റ​മ്പി​ല്‍ ഇ​സ്മാ​യി​ല്‍(47)ന്‍റെ മോ​ഷ​ണ ശൈ​ലി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്നു സ​മാ​ന​മാ​യ നാ​ല് മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യാ​ണ് പൊലിസിനു വി​വ​രം ല​ഭി​ച്ച​ത്.

എ​സ്എ​ച്ച് ന​ഗ​റി​ലു​ള്ള ഡോ.​ ഇ​ക്ബാ​ലും കു​ടും​ബ​വും വീ​ട​ട​ച്ച് പു​റ​ത്തു​പോ​യ വി​വ​രം മ​ന​സി​ലാ​ക്കി​യാ​ണ് ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ​ത്. ഡോ.​ ഇ​ക്ബാ​ലി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള മു​പ്പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യാ​ണ് ​പൊ​ലിസിന് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്.

ജ​യി​ല്‍​ശി​ക്ഷ ക​ഴി​ഞ്ഞു​ പു​റ​ത്തി​റ​ങ്ങി ര​ണ്ടാ​ഴ്ച​ക്ക​ക​മാ​ണ് വീ​ണ്ടും ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ്ര​തി​യെ കു​ടു​ക്കി
ച​ങ്ങ​നാ​ശേ​രി: മോ​ഷ​ണം ന​ട​ന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ്ര​തി​യെ കു​ടു​ക്കി

ച​ങ്ങ​നാ​ശേ​രി പൊ​ലിസിന്‍റെ അ​ന്വേ​ഷ​ണ മി​ക​വ്. പെ​രു​ന്ന ഈ​സ്റ്റ് എ​സ്എ​ച്ച് ന​ഗ​റി​ല്‍ ആ​സി​ഫ് മ​ന്‍​സി​ലി​ല്‍ ഡോ.​പി.​കെ.​ ഇ​ക്ബാ​ലി​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ പു​തു​പ്പ​റ​മ്പി​ല്‍ ഇ​സ്മാ​യി​ലി​നെ​യാ​ണ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പൊ​ലിസ്് കു​ടു​ക്കി​യ​ത്. വീ​ടി​ന്‍റെ ര​ണ്ടു നി​ല​ക​ളി​ലെ മു​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 57 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി പൊ​ലിസും ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി. പ്ര​തി​യു​ടെ വാ​ട​ക​വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ പ​തി​യി​രു​ന്നും സി​സി​ടി​വി കാ​മ​റ​ക​ള്‍ നി​രീ​ക്ഷി​ച്ചു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്‌​ഐ​മാ​രാ​യ ബി​നി​ല്‍, പ്ര​ദീ​പ്, എ​എ​സ്‌​ഐ​മാ​രാ​യ സെ​യ്‌​നി സെ​ബാ​സ്റ്റ്യ​ന്‍, അ​ന്‍​വ​ര്‍, സി​പി​ഒ​മാ​രാ​യ നി​യാ​സ്, ക​ലേ​ഷ്, ജൂ​ഡ് ജോ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up