x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണ മും​ബൈ​ക്കാ​രി​ക്ക് എ​ല്‍​എ​ഫ് ആ​ശു​പ​ത്രി​യി​ൽ സൗ​ഖ്യം

വെബ് ഡെസ്ക്
Published: September 16, 2026 02:15 AM IST | Updated: September 16, 2026 02:15 AM IST

സു​സ്മി​ത​യെ അ​ങ്ക​മാ​ലി എ​ല്‍​എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് പാ​ലാ​യ്ക്കാ​പ്പി​ള്ളി പൂ​ച്ചെ​ണ്ടു ന​ല്‍​കി യാ​ത്ര​യാ​ക്കു​ന്നു.

കൊ​ച്ചി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ മും​ബൈ സ്വ​ദേ​ശി​യാ​യ സു​സ്മി​ത​യ്ക്ക് (58) അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ ചി​കി​ൽ​സ​യി​ലൂ​ടെ സൗ​ഖ്യം. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ര​ണ്ടാ​ഴ്ച​ത്തെ മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി സു​സ്മി​ത​യും കു​ടും​ബ​വു​മെ​ത്തി​യ​ത്.
എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നി​റ​ങ്ങി പു​റ​ത്ത് കാ​റി​ല്‍ ക​യ​റു​ന്ന​തി​ന് മു​മ്പാ​യി ഇ​വ​ര്‍ ത​ള​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. സി​യാ​ല്‍ ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ലെ മെ​ഡി​ക്ക​ല്‍ ടീ​മെ​ത്തി അ​ര​മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യി സി​പി​ആ​ര്‍ ന​ല്‍​കി ആം​ബു​ല​ന്‍​സി​ല്‍ സി​യാ​ല്‍ അ​ധി​കൃ​ത​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ സു​സ്മി​ത​യ്ക്ക് ഹൃ​ദ​യ​സ്തം​ഭ​നം ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ ആ​യി​രു​ന്നു​വെ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ കാ​ര്‍​ഡി​യോ തൊ​റാ​സി​ക് സ​ര്‍​ജ​ന്‍ ഡോ. ​എ.​കെ. റ​ഫീ​ഖ് ഡോ. ​അ​ന്‍​വ​ര്‍ സി. ​വ​ര്‍​ഗീ​സ് , കാ​ര്‍​ഡി​യോ​ള​ജി മേ​ധാ​വി ഡോ. ​സ്റ്റി​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യി സി​പി​ആ​ര്‍ ന​ല്‍​കി​യ​തും ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യ​ക​മാ​യെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി​യ സു​സ്മി​ത​യ്ക്ക് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ജി.​പാ​ല​യ്ക്കാ​പ്പി​ള്ളി, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പൊ​ന്തേ​പ്പി​ള്ളി എ​ന്നി​ല​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. ത​ന്നെ പ​രി​ച​രി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും മ​ധു​രം ന​ല്‍​കി​യാ​ണ് സു​സ്മി​ത​യും ഭ​ര്‍​ത്താ​വ് പ്രീ​തം ക​ലാ​സ്‌​ക​രും മ​ക​ളും ആ​ശു​പ​ത്രി വി​ട്ട​ത്.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up