x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് പ്ര​തി​ക​ര​ണ സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ശ​ക്തി​പ്പെ​ടു​ത്ത​ണമെന്ന്

വെബ് ഡെസ്ക്
Published: September 16, 2026 02:35 AM IST | Updated: September 16, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി വ​നം-​വ​ന്യ​ജീ​വി വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പും സം​യോ​ജി​ത ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും അ​തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ന​ട​ന്ന​തി​നു​ശേ​ഷം ആ​ന​യെ തു​ര​ത്താ​നും വേ​ലി സ്ഥാ​പി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കാ​നും ശ്ര​മി​ക്കു​ന്ന​തി​ന് പ​ക​രം സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​പ​ക​ട​സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധി​ക്കു​ന്ന ഒ​രു മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് പ്ര​തി​ക​ര​ണ സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മ​നു​ഷ്യജീ​വ​നും ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം വ​ന്യ​ജീ​വി​ക​ളു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യും സം​ര​ക്ഷി​ക്കു​ന്ന സ​മ​തു​ലി​ത​മാ​യ സ​മീ​പ​ന​മാ​ണ് അ​ഭി​കാ​മ്യം. സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും വ​നം​വ​കു​പ്പി​ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ല.

വ​നം​വ​കു​പ്പ് സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന രീ​തി​യി​ൽ ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഓ​രോ സം​ഘ​ർ​ഷ​സാ​ധ്യ​താ പ്ര​ദേ​ശ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര പാ​ത​ക​ളും സം​ഘ​ർ​ഷ സാ​ധ്യ​ത​യു​മു​ള്ള ഹോ​ട്ട്സ്പോ​ട്ടു​ക​ളും മാ​പ്പ് ചെ​യ്യ​ണം. അ​വി​ടെ സ്ഥി​ര​മാ​യ നീ​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. കാ​മ​റ ട്രാ​പ്പു​ക​ൾ, സെ​ൻ​സ​ർ അ​ധി​ഷ്ഠി​ത മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ, ഡ്രോ​ൺ, വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് മൊ​ബൈ​ൽ ഫോ​ണി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക, സൗ​രോ​ർ​ജ വേ​ലി​ക​ൾ, ഹാ​ങ്ങിം​ഗ് ഫെ​ൻ​സു​ക​ൾ, ട്ര​ഞ്ചു​ക​ൾ തു​ട​ങ്ങി​യ​വ ഫ​ല​പ്ര​ദ​മാ​ണ്. പ്രാ​ദേ​ശി​ക വ്യ​ത്യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. റോ​ഡ​പ​ക​ട​ങ്ങ​ൾ പോ​ലെ മു​ൻ​കൂ​ട്ടി​യു​ള്ള ആ​സൂ​ത്ര​ണം, നി​രീ​ക്ഷ​ണം, മു​ന്ന​റി​യി​പ്പ് എ​ന്നി​വ​യി​ലൂ​ടെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നേ​രി​ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ 30 ദി​വ​സ​ത്തി​ന​കം ചീ​ഫ് സെ​ക്ര​ട്ട​റി ക​മ്മി​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഒ​ക്ടോ​ബ​റി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up