x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: ക​ര്‍​ണാ​ട​ക ബോ​ട്ട് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 16, 2026 03:07 AM IST | Updated: September 16, 2026 03:07 AM IST

കേ​ര​ള തീ​ര​ത്ത് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ പി​ടി​കൂ​ടി​യ ക​ര്‍​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്.

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള തീ​ര​ത്ത് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന നൂ​ര്‍ ഇ ​ബ​ഹ​ര്‍ എ​ന്ന ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് അ​സി.​ഡ​യ​റ​ക്ട​ര്‍ കെ.​ശ്രീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. സി​വി​ല്‍ ഓ​ഫീ​സ​റാ​യ അ​ര്‍​ജു​ന്‍ ബി.​പൊ​തു​വാ​ള്‍, സീ ​റ​സ്‌​ക്യൂ ഗാ​ര്‍​ഡു​മാ​രാ​യ അ​ഷ്ഫാ​ഖ് അ​ലി, രാ​ജേ​ഷ് എ​ന്നി​വ​രും ഹാ​ര്‍​ബ​ര്‍ ഗാ​ര്‍​ഡു​മാ​രാ​യ ശി​വ​കു​മാ​ര്‍, ധ​നീ​ഷ് എ​ന്നി​വ​രു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യം ലേ​ലം ചെ​യ്ത വ​ക​യി​ല്‍
1.50 ല​ക്ഷം രൂ​പ ല​ഭി​ച്ചു.​

ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​കെ ഷൈ​നി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം ര​ണ്ട​ര​ല​ക്ഷം രൂ​പ ബോ​ട്ടി​ന് പി​ഴ​ചു​മ​ത്തി. ആ​കെ നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ല്‍ ല​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന യാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up