x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ട്ടി​ലാ​ക്കു​ന്ന ഭ​ര​ണ​ത്തി​ലേ​ക്ക് കേ​ര​ളം മാ​റി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 16, 2026 04:10 AM IST | Updated: September 16, 2026 04:10 AM IST

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ 10 വ​ർ​ഷം പ​വ​ർ​ക​ട്ടോ ലോ​ഡ്ഷെ​ഡിം​ഗോ ഇ​ല്ലാ​തെ കേ​ര​ള​ത്തെ ന​യി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ മാ​തൃ​ക​ക​ളെ ത​ക​ർ​ത്തെ​റി​ഞ്ഞ് അ​ധി​കാ​ര​ത്തി​ന്‍റെ പ​വ​ർ കാ​ണി​ച്ച് ജ​ന​ങ്ങ​ളെ ഇ​രു​ട്ടി​ലാ​ക്കു​ക​യാ​ണ് നി​ല​വി​ലെ ഭ​ര​ണ​കൂ​ട​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും കൊ​ടും​വേ​ന​ലും നേ​രി​ട്ട​പ്പോ​ഴും വൈ​ദ്യു​തി മേ​ഖ​ല​യി​ൽ കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ അ​നാ​സ്ഥ​യും കാ​ഴ്ച​പ്പാ​ടി​ല്ലാ​യ്മ​യും കാ​ര​ണം സം​സ്ഥാ​നം വീ​ണ്ടും പ​ഴ​യ പ​വ​ർ​ക​ട്ട് യു​ഗ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു.

യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​എം. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ. കൃ​ഷ്ണ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ഫീ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ, കെ​ടി​യു​സി-​എം സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. സു​രേ​ഷ്, പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. വേ​ണു, അ​ഡ്വ. എ. ​ജ​യ​പ്ര​കാ​ശ്, എ​സ്. ദാ​വൂ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up