x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഫോ​ർ​ട്ടി​ന്‍റെ ജെ​സി​ഐ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 16, 2026 04:17 AM IST | Updated: September 16, 2026 04:17 AM IST

ജെ​സി​ഐ പാ​ല​ക്കാ​ട് ഫോ​ർ​ട്ടി​ന്‍റെ ഒൗ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് യം​ഗ്പേ​ഴ്സ​ണ്‍ പു​ര​സ്കാ​രം സി. ​അ​ഭി​ന​വി​ന് മു​ഖ്യാ​ഥി​തി എ​ൻ.​എം.​ആ​ർ. റ​സാ​ഖ് സ​മ്മാ​നി​ക്കു​ന്നു.

പാ​ല​ക്കാ​ട്: വൈ​വി​ധ്യ​മാ​ർ​ന്ന സാ​മൂ​ഹ്യ സേ​വ​ന, വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ളു​മാ​യി ജെ​സി​ഐ പാ​ല​ക്കാ​ട് ഫോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച പൊ​തു​ജ​ന സ​ന്പ​ർ​ക്ക വാ​രാ​ഘോ​ഷ​ത്തി​നു സ​മാ​പ​ന​മാ​യി.

പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ൻ.​എം.​ആ​ർ. റ​സാ​ഖ് മു​ഖ്യാ​ഥി​തി​യും സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഫീ​ഖ് വി​ശി​ഷ്ട​തി​ഥി​യു​മാ​യി.

കൂ​ടു​ത​ൽ ആ​ൻ​ഡ്രോ​യി​ഡ് ആ​പ്പു​ക​ൾ നി​ർ​മി​ച്ച പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി എ​ന്ന നി​ല​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ്, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് എ​ന്നി​വ​യി​ൽ സ്ഥാ​നം നേ​ടി​യ സി. ​അ​ഭി​ന​വി​ന് ‘ഒൗ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് യം​ഗ്പേ​ഴ്സ​ണ്‍’ പു​ര​സ്കാ​ര​വും ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​യോ​ര​ങ്ങ​ളി​ൽ വൃ​ക്ഷ​തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​ബീ​ർ നാ​ക്കോ​ല​ക്ക​ലി​ന് ‘സ​ല്യൂ​ട്ട് ദി ​സൈ​ല​ന്‍റ്് സ്റ്റാ​ർ’, അ​ർ​ഷാ​ദ് മു​ഹ​മ്മ​ദി​ന് മി​ക​ച്ച ബി​സി​ന​സ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ ജെ​സി​ഐ അം​ഗ​ത്തി​നു​ള്ള ‘ക​മ​ൽപ​ത്ര’ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ മു​ഖ്യാ​ഥി​തി സ​മ്മാ​നി​ച്ചു. മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ് കു​മാ​ർ പ്ര​സം​ഗി​ച്ചു. ആ​ർ. വി​ഷ്ണു​ശ്രീ ന​ന്ദി പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up