ചിറ്റൂർപ്പുഴ പാറക്കളം നിലമ്പതി പാലത്തിനരികേ കാടുപിടിച്ച് വളർന്ന സ്ഥലത്ത് കന്നുകാലികൾ മേയുന്നു.
ചിറ്റൂർ: പാറക്കളം നിലമ്പതിക്കു പടിഞ്ഞാറ് വശത്ത് പുഴയിൽ കാട് പിടിച്ച് പാഴ്ചെടികൾ വളർന്നു പന്തലിച്ച് നിൽക്കുന്ന തടയണ ജലസംഭരണത്തിന് തടസമാകുന്നു.
കേരള വാട്ടർ അഥോറിറ്റി കുടിവെള്ളപദ്ധതിക്ക് പുഴയിലെ തടയണയിൽനിന്നുള്ള വെള്ളമാണ് ശുദ്ധീകരണശാലയിലേക്ക് പമ്പിംഗ് നടത്തുന്നത്. പുഴയുടെ വടക്ക് ഭാഗത്തുനിന്നുമാണ് പാഴ്ചെടികൾ വളർന്ന് മധ്യഭാഗം വരെ എത്തിയത്.
ദീർഘകാലമായി പാഴ്ചെടികൾ നീക്കാത്തതിനാൽ നാൽക്കാലികൾ പുഴയുടെ മധ്യഭാഗത്താണ് തീറ്റയെക്കെത്തുന്നത്. നിലവിൽ നിലമ്പതിയിൽ സംരക്ഷണ കൈവരികളില്ല. ഇതുവഴി സമീപവാസികൾ സഞ്ചരിക്കുന്പോൾ ജാഗ്രത പാലിച്ചു വാഹനങ്ങൾ ഓടിക്കും. എന്നാൽ അപരിചിതർ രാത്രിസമയങ്ങളിൽ ഇതിലൂടെ വന്നാൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇവിടെ കാട്ടുപന്നിശല്യവും രൂക്ഷമാണ്.
Tags : NattuVishesham DistrictNews