x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി

വെബ് ഡെസ്ക്
Published: September 16, 2026 03:44 AM IST | Updated: September 16, 2026 03:44 AM IST

മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​മു​കി​ൻ തോ​ട്ടം.

പെ​രു​മ്പ​ട​വ്: മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഞ്ഞ​ളി​പ്പ് രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. ച​പ്പാ​ര​പ്പ​ട​വ്, എ​ര​മം കു​റ്റൂ​ർ, ന​ടു​വി​ൽ, ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നാ​ളി​കേ​ര-​ക​മു​ക് ക​ർ​ഷ​ക​രാ​ണ് ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​യ​ത്. കാ​യ്ഫ​ല​മു​ള്ള നി​ര​വ​ധി തെ​ങ്ങു​ക​ളും ക​മു​കു​ക​ളും രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ഉ​ണ​ങ്ങി ന​ശി​ക്കു​ക​യും, ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ്യാ​പ​ക​മാ​യ രീ​തി​യി​ലാ​ണ് മ​ഞ്ഞ​ളി​പ്പ് രോ​ഗം പ​ട​ർ​ന്നു പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണം. മ​ഞ്ഞ​ളി​പ്പി​നും കൂ​മ്പ് ചീ​യ​ലി​നും പു​റ​മേ ഇ​ല​ക​രി​ച്ചി​ൽ, ഫം​ഗ​സ് രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​ണ്. ഇ​ത് ഉ​ത്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. തെ​ങ്ങി​ലെ​യും ക​മു​കി​ലേ​യും ഓ​ല​ക​ളും വി​ള​ക​ളും ഉ​ണ​ങ്ങി​ക്ക​രി​യു​ന്ന വി​ധ​ത്തി​ലാ​ണ് രോ​ഗം വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​ല ക​രി​ച്ചി​ലി​ന് പി​ന്നാ​ലെ മ​ര​ങ്ങ​ളും ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്.

രോ​ഗ​ബാ​ധ ത​ട​യാ​ൻ കു​മ്മാ​യം മ​ഗ്നീ​ഷ്യം തു​ട​ങ്ങി​യ​വ കൃ​ഷി​യി​ട​ത്തി​ൽ പ്ര​യോ​ഗി​ക്കു​ക​യും കൃ​ഷി​വ​കു​പ്പ് നി​ർ​ദേ​ശ​പ്ര​കാ​രം മ​രു​ന്ന് ത​ളി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്നി​ല്ല. വ​ന്യ​മൃ​ഗ ശ​ല്യം തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന​തി​നി​ട​യാ​ണ് ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ദു​രി​ത​ങ്ങ​ളി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന വി​ധ​ത്തി​ൽ മ​ഞ്ഞ​ളി​പ്പ് കൂ​മ്പ് ചീ​യ​ൽ രോ​ഗ​ങ്ങ​ൾ വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് ത​ട​യാ​ൻ കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്രീ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഉ​ള്ള ആ​വി​ശ്യം ഉ​യ​രു​ന്നു​ണ്ട്. സ​മീ​പ​കാ​ല​ത്താ​യി തേ​ങ്ങ​യ്ക്ക് ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​ന​ത്തി​ൽ ഉ​ണ്ടാ​യ ക​ന​ത്ത ഇ​ടി​വു കാ​ര​ണം ഉ​യ​ർ​ന്ന വി​ല​യു​ടെ ഗു​ണം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ക​മു​ക് ക​ർ​ഷ​ക​രും ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up