x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​വി​ൽ-​താ​വു​കു​ന്ന് വ​ള​വി​ൽ വീ​ണ്ടും ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: September 16, 2026 03:43 AM IST | Updated: September 16, 2026 03:43 AM IST

ന​ടു​വി​ൽ-​താ​വു​കു​ന്ന് വ​ള​വി​ൽ ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു പറന്പിലേക്ക് ഇടിച്ചു കയറിയ നിലയിൽ.

ന​ടു​വി​ൽ: അ​പ​ക​ട​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​കു​ന്ന ന​ടു​വി​ൽ-​താ​വു​കു​ന്ന് വ​ള​വി​ൽ വീ​ണ്ടും ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. സ്റ്റോ​ൺ സ്ലാ​ബു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും അ​പ്ര​തീ​ക്ഷി​ത വ​ള​വു​മാ​ണു താ​വു​കു​ന്നി​നെ അ​പ​ക​ട​ക്കെ​ണി​യാ​ക്കു​ന്ന​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ കാ​ബി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലു​ക​ൾ മു​ന്നോ​ട്ടു തെ​ന്നി റോ​ഡി​ലേ​ക്കു ചി​ത​റി​വീ​ഴു​ക​യും ചെ​യ്തു. വ​ലി​യ താ​ഴ്ച​യി​ലേ​ക്കു മ​റി​യാ​തെ തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ഈ ​വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. റോ​ഡി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ബോ​ർ​ഡു​ക​ളോ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up