x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടും​പു​റം​ചാ​ൽ പിഎച്ച്സി: കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം വൈ​കു​ന്നു

വെബ് ഡെസ്ക്
Published: September 16, 2026 03:32 AM IST | Updated: September 16, 2026 03:32 AM IST

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം വൈ​കു​ന്ന നെ​ടും​പു​റം​ചാ​ൽ പൂ​ള​ക്കു​റ്റി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം.

ക​ണി​ച്ചാ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന നെ​ടും​പു​റം​ചാ​ൽ പൂ​ള​ക്കു​റ്റി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പ​ക​ര​മാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 2022 ഓ​ഗ​സ്റ്റ് മൂ​ന്നി​നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണു പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ മൂ​ന്നു വ​യ​സു​ള്ള മ​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ജീ​വ​ൻ പൊ​ലി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണു പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി പു​തി​യ സ്ഥ​ലം വാ​ങ്ങി ന​ൽ​കി​യ​ത്.

നെ​ടും​പു​റം​ചാ​ൽ-​പൂ​ള​ക്കു​റ്റി റോ​ഡി​ൽ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണു പു​തി​യ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 55 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ടൈ​ലിം​ഗ്, പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന പ​ണി​ക​ളെ​ല്ലാം മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​ത​ന്നെ പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​മാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​ത്. നി​ല​വി​ൽ ല​ളി​ത​മാ​യ ചി​കി​ത്സ​ക​ൾ​ക്ക​ട​ക്കം നാ​ട്ടു​കാ​ർ കേ​ള​കം, പേ​രാ​വൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ നെ​ടും​പു​റം​ചാ​ൽ, പൂ​ള​ക്കു​റ്റി തു​ട​ങ്ങി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന ഈ ​കേ​ന്ദ്രം എ​ത്ര​യും വേ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up