x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​ത​ര പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കൃ​ത​ർ

വെബ് ഡെസ്ക്
Published: September 16, 2026 03:25 AM IST | Updated: September 16, 2026 03:25 AM IST

ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കു​ഞ്ഞാ​യി​ഷ.

കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര​ക്കി​ടെ ബ​സി​ന്‍റെ ട​യ​ര്‍ പൊ​ട്ടി പ്ലാ​റ്റ്‌​ഫോം ത​ക​ര്‍​ന്നു കാ​ലൊ​ടി​ഞ്ഞ യു​വ​തി​യെ തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കൃ​ത​ർ. ക​മ​ടി​ക്കൈ ബ​ങ്ക​ള​ത്തെ ജാ​ഫ​റി​ന്‍റെ ഭാ​ര്യ കു​ഞ്ഞാ​യി​ഷ​യ്ക്കാ​ണ് (39) ക​ഴി​ഞ്ഞ ദി​വ​സം ഗു​രു​ത​ര​പ​രി​ക്കേ​റ്റ​ത്. ജാ​ഫ​റും കു​ഞ്ഞാ​യി​ഷ​യും ത​യ്യ​ല്‍​തൊ​ഴി​ലാ​ളി​ക​ളാ​ണ്. പ​യ്യ​ന്നൂ​രി​ല്‍​നി​ന്നു കാ​ഞ്ഞ​ങ്ങാ​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി പ്രി​യ​ദ​ര്‍​ശി​നി ബ​സി​ല്‍ നീ​ലേ​ശ്വ​ര​ത്തു​നി​ന്നാ​ണ് കു​ഞ്ഞാ​യി​ഷ ക​യ​റി​യ​ത്.

നൈ​റ്റി ത​യ്ക്കാ​നു​ള്ള തു​ണി വാ​ങ്ങാ​നാ​യി കാ​ഞ്ഞ​ങ്ങാ​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പ​ട​ന്ന​ക്കാ​ട് ഐ​ങ്ങോ​ത്ത് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ലി​യ ശ​ബ്ദ​ത്തി​ല്‍ ട​യ​ര്‍ പൊ​ട്ടി​യ​തി​നൊ​പ്പം പ്ലാ​റ്റ്‌​ഫോ​മും ത​ക​ര്‍​ന്നു. ബ​സി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ പി​ന്നി​ലെ ട​യ​റി​ന്‍റെ മു​ക​ളി​ലെ സീ​റ്റി​ലാ​യി​രു​ന്നു കു​ഞ്ഞാ​യി​ഷ. പ്ലാ​റ്റ്‌​ഫോം ത​ക​ര്‍​ന്ന വി​ട​വി​ല്‍​പെ​ട്ട കു​ഞ്ഞാ​യി​ഷ​യു​ടെ ഇ​ട​തു​കാ​ല്‍ ഒ​ടി​ഞ്ഞ് എ​ല്ലു പു​റ​ത്തേ​ക്ക് ത​ള്ളി.


കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ര​നും ചേ​ര്‍​ന്ന് കാ​ല്‍ പു​റ​ത്തെ​ടു​ത്ത് ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട് അ​രി​മ​ല ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യി​ല്ലാ​ത്ത​തി​നാ​ല്‍ ഐ​ഷാ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. ശ​സ്ത്ര​ക്രി​യ​യ്ക്ക് മാ​ത്രം ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​കു​മെ​ന്നും തു​ട​ര്‍​ചി​കി​ത്സ​യ്ക്ക് ഒ​രു​ല​ക്ഷം രൂ​പ​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നും കു​ഞ്ഞാ​യി​ഷ​യു​ടെ പി​താ​വ് മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് സാ​മ്പ​ത്തി​ക​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കു​മ്പോ​ള്‍ ഇ​തു തി​രി​കെ ന​ല്‍​കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. മൂ​ന്നു സെ​ന്‍റ് സ്ഥ​ല​ത്ത് ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച വീ​ട്ടി​ലാ​ണ് കു​ഞ്ഞാ​യി​ഷ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് 15 വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട ചി​കി​ത്സ​യ്‌​ക്കൊ​ടു​വി​ലാ​ണ് ഇ​വ​ര്‍​ക്കൊ​രു പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത്. ഈ ​കു​ട്ടി​ക്ക് ഇ​പ്പോ​ള്‍ മൂ​ന്നു​വ​യ​സാ​ണ് പ്രാ​യം.

Tags : NattuVishesham DistrictNews

Recent News

Corehub Up