x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം ‘ട്ര​ക്ക് വേ’ ​വ​രു​ന്നു

വെബ് ഡെസ്ക്
Published: September 16, 2026 03:14 AM IST | Updated: September 16, 2026 03:14 AM IST

ട്ര​ക്ക് വേ ​സ്ഥാ​പി​ക്കു​ന്ന പ​രി​യാ​രം ദേ​ശീ​യ പാ​ത​യോ​ര​ത്തെ സ്ഥ​ലം നിരപ്പാക്കിയ നി​ല​യി​ൽ.

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എ​തി​ർ​ഭാ​ഗ​ത്ത് പ​ഴ​യ ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്ന് ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള "ട്ര​ക്ക് വേ' ​യു​ടെ പ്ര​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ദേ​ശീ​യ​പാ​ത​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ലി​യ രീ​തി​യി​ൽ ആ​ശ്വാ​സ​മേ​കു​ന്ന​തും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ദീ​ർ​ഘ​ദൂ​ര പാ​ത​ക​ളി​ൽ ഓ​രോ 50 കി​ലോ​മീ​റ്റ​റി​ലും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും വി​ശ്ര​മ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​യാ​ര​ത്തും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​പ്രാ​ഥ​മി​ക ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ സ്ഥ​ലം ലെ​വ​ൽ ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചാ​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ ഇ​വി​ടെ​വ​ന്ന് ന​ന്നാ​ക്കു​ന്ന​തി​ന് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം ത​ങ്ങാ​ൻ പാ​ക​ത്തി​ൽ അ​ത്യാ​ധു​നി​ക മു​റി​ക​ൾ. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യു​മു​ണ്ടാ​കും. ഒ​രു സ​മ​യം ത​ന്നെ ഇ​രു​പ​തി​ല​ധി​കം വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള വി​ശാ​ല​മാ​യ ലേ-​ബൈ സൗ​ക​ര്യം. നീ​ണ്ട ഡ്രൈ​വിം​ഗി​നി​ട​യി​ൽ ക്ഷീ​ണം മാ​റ്റാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ളും ന​വീ​ന രീ​തി​യി​ലു​ള്ള ബാ​ത്ത്‌​റൂം സ​മു​ച്ച​യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കും.

ദീ​ർ​ഘ​ദൂ​ര ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ത​ന്നെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഉ​റ​ക്ക​വും. അ​തു​വ​ഴി​യു​ള്ള റോ​ഡ​പ​ക​ട​ങ്ങ​ളും കു​റ​യ്ക്കാ​ൻ ഈ ​ട്രാ​ക്ക് വേ ​ഉ​പ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം ഇ​തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 2028 ൽ ​ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പേ ട്ര​ക്ക് വേ ​യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up